Image

പത്ത് വര്‍ഷം കൊണ്ട് മലയാളി കുടിച്ച് തീര്‍ത്തത് 1.15 ലക്ഷം കോടിയുടെ മദ്യം

ജോബിന്‍സ് Published on 16 October, 2021
പത്ത് വര്‍ഷം കൊണ്ട് മലയാളി കുടിച്ച് തീര്‍ത്തത് 1.15 ലക്ഷം കോടിയുടെ മദ്യം
കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് മലയാളി കുടിച്ചു തീര്‍ത്ത മദ്യത്തിന്റെ കണക്ക് കേട്ടാല്‍ ഞെട്ടും 1.15 ലക്ഷം കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റത്. അംഗീകൃത മദ്യവില്‍പ്പന ശാലകളിലെ വില്‍പ്പനയുടെ കണക്കുകള്‍ മാത്രമാണിത്. വിവരാവകാശ രേഖകള്‍ അടിസ്ഥാനമാക്കി ഒരു മലയാളം ചാനലാണ് കണക്കുകള്‍ പുറത്ത് വിട്ടത്. 

2010-11 മുതല്‍ 2020 -21 വരെയുള്ള കണക്കുകളാണിത്. ഓരോ വര്‍ഷം കൂടുംതോറും തുക വര്‍ദ്ധിക്കുകയാണെന്നതാണ് മറ്റൊരു വസ്തുത. പ്രതിവര്‍ഷ കണക്കുകള്‍ പ്രകാരം ആദ്യ വര്‍ഷത്തേതിന്റെ ഇരട്ടിയാണ് പത്താം വര്‍ഷം കുടിച്ചു തീര്‍ത്ത മദ്യത്തിന്റെ തുക. 

1,15,000 കോടി രൂപയുടെ മദ്യം വിറ്റപ്പോള്‍ മദ്യവിമുക്ത പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാക്കയതാകട്ടെ കേവലം 43 കോടി രൂപയും. ഇത്രയധികം തുക ചെലവഴിച്ചിട്ട് എത്ര പേര്‍ ലഹരിമുക്തരായി എന്നു ചോദിച്ചാല്‍ അറിയില്ലെന്നാണ് സര്‍ക്കാരിന്റെ ഉത്തരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക