Image

സൗദിയില്‍ ഞായറാഴ്ച മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വേണ്ട, സാമൂഹിക അകലവും

Published on 16 October, 2021
സൗദിയില്‍ ഞായറാഴ്ച മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വേണ്ട, സാമൂഹിക അകലവും
റിയാദ്: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകളുമായി സൗദി അറേബ്യ. പൊതുസ്ഥലങ്ങളില്‍ ഇനി മാസ്‌ക് ധരിക്കണ്ടതില്ല. സാമൂഹിക അകലവും ബാധകമല്ല. പുതിയ നിയമം ഞായറാഴ്ച (17) മുതല്‍ നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും വലിയ കുറവാണ് ഉണ്ടായിരുന്നത്. ഇതാണ് ഇളവുകള്‍ നല്‍കാന്‍ കാരണം.

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ലെങ്കിലും അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. സാമൂഹിക അകലം വേണ്ടെന്ന തീരുമാനം വന്നതോടെ കടകള്‍ക്കും മറ്റു വ്യാപാര സ്ഥാപനങ്ങള്‍ക്കും പൂര്‍ണമായി പ്രവര്‍ത്തിക്കാം. റസ്റ്ററന്റുകള്‍ക്കും ഇത് ബാധകമാണ്. വിവാഹങ്ങള്‍ക്ക് എത്രപേര്‍ക്ക് വേണമെങ്കിലും പങ്കെടുക്കാം. രണ്ട് ഡോസ് വാക്‌സീനെടുത്തവര്‍ക്കാണ് പൊതുസ്ഥലങ്ങളിലേക്ക് പ്രവേശനമുള്ളത്.

മക്കയിലെ മക്കയിലെ ഹറം പള്ളി പൂര്‍ണമായും തുറക്കും. എന്നാല്‍, ജീവനക്കാരും സന്ദര്‍ശകരും മാസ്‌ക് ധരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക