Image

ശ്രീനഗറില്‍ സര്‍ക്കാര്‍ ജീവനക്കാരനെ കൊലപ്പെടുത്തിയ ഭീകരനെ ഏറ്റുമുട്ടലില്‍ വധിച്ചു

Published on 15 October, 2021
 ശ്രീനഗറില്‍ സര്‍ക്കാര്‍ ജീവനക്കാരനെ കൊലപ്പെടുത്തിയ ഭീകരനെ ഏറ്റുമുട്ടലില്‍ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ ആക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരവാദിയെ ഏറ്റുമുട്ടലില്‍ വധിച്ചു. പുല്‍വാമ ജില്ലയിലെ വഹീബഗ് മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഷാഹിദ് ബഷീര്‍ ഷേഖ് എന്ന ഭീകരനെ സുരക്ഷാസേന വധിച്ചത്. ശ്രീനഗര്‍ സ്വദേശിയാണ് ഇയാള്‍. 

പവര്‍ ഡെവലപ്മെന്റ് ഡിപാര്‍ട്മെന്റിലെ ജീവനക്കാരനായ മുഹമ്മദ് ഷാഫി ദറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഷഹീദും ഉള്‍പ്പെട്ടിരുന്നു. ഒക്ടോബര്‍ രണ്ടാം തീയതിയായിരുന്നു മുഹമ്മദ് കൊല്ലപ്പെട്ടത്. മുഹമ്മദിന്റെ മരണത്തില്‍ ഷഹീദിന്റെ പങ്ക് കശ്മീര്‍ പോലീസ് ഐ.ജി. വിജയ് കുമാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകത്തിനായി ഉപയോഗിച്ച എ.കെ. 47 തോക്കും സുരക്ഷാസേന പിടിച്ചെടുത്തു.


വഹീബാഗ് മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സുരക്ഷാസേനയ്ക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. ഭീകരവാദികളില്‍ ഒരാള്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക