Image

പരിശുദ്ധ കാതോലിക്കാ ബാവായെ ദേവലോകം അരമനയില്‍ സ്വീകരിച്ചു

Published on 15 October, 2021
പരിശുദ്ധ കാതോലിക്കാ ബാവായെ ദേവലോകം അരമനയില്‍ സ്വീകരിച്ചു


നവാഭിഷിക്തനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് സഭാ കേന്ദ്രമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ സ്വീകരണം നല്‍കി. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കേന്ദ്ര ആസ്ഥാനവും ഔദ്യോഗിക വസതിയും സ്ഥിതി ചെയ്യുന്ന ദേവലോകത്ത് എത്തിച്ചേര്‍ന്ന പരിശുദ്ധ കാതോലിക്കാ ബാവായെ  മെത്രാപ്പോലീത്താമാരായ കുറിയാക്കോസ് മാര്‍ ക്ലിമ്മീസ് , സഖറിയാ മാര്‍ അന്തോണിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സഖറിയാ മാര്‍ നിക്കോളാവോസ്,  ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ്, മാത്യൂസ് മാര്‍ തേവോദോസ്യോസ്, ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്, എബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, അലക്സിയോസ് മാര്‍ യൗസേബിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്,  ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്,ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ്, യാക്കോബ് മാര്‍ ഏലിയാസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ. സഖറിയാസ് മാര്‍ അപ്രേം, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഡോ. ഏബ്രഹാം മാര്‍ സെറാഫിം,അരമന മാനേജര്‍ ഫാ. എം. കെ. കുര്യന്‍ എന്നിവര്‍ സ്വീകരിച്ചു. എം. എല്‍. എ. മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ് മാനേജിംഗ് കമ്മറ്റി അംഗങ്ങളായ എ. കെ. ജോസഫ്, മോനിച്ചന്‍ തലക്കുളം, ജേക്കബ് കൊച്ചേരി, ഉമ്മന്‍ ജോണ്‍, അഡ്വ. ടോം കോര, ബേബി തങ്കച്ചന്‍, സുനില്‍ പി. ഉമ്മന്‍, റോണി വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു.

പരിശുദ്ധ കാതോലിക്കാ ബാവാ ഔദ്യോഗിക ചുമതല ഏറ്റെടുത്തു

പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ സഭാ ആസ്ഥാനമായ ദേവലോകം അരമനയില്‍ എത്തി ഔദ്യോഗിക ചുമതല ഏറ്റെടുത്തു. കാതോലിക്കേറ്റ് അരമന ചാപ്പലിലും കാതോലിക്കാ ബാവാമാരുടെ കബറിടങ്ങളിലും പ്രാര്‍ത്ഥനകള്‍ക്കു ശേഷമാണ് ചുമതലകള്‍ ഏറ്റെടുത്തത്.  

സീനിയര്‍ മെത്രാപ്പോലീത്താ കുറിയാക്കോസ് മാര്‍ ക്ലിമ്മീസ് സഭയിലെ മറ്റ് മെത്രാപ്പോലീത്തന്മാര്‍,  വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഓ. ജോണ്‍,  എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കാതോലിക്കാ ബാവാ ചുമതലകള്‍ ഏറ്റെടുത്തത്.

ശനി രാവിലെ  ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കാതോലിക്കാ ബാവാ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക