Image

ബ്രിട്ടിഷ് പാര്‍ലമെന്റ് അംഗം ഡേവിസ് അമെസ് കുത്തേറ്റു മരിച്ചു, ഒരാള്‍ പിടിയില്‍

Published on 15 October, 2021
ബ്രിട്ടിഷ് പാര്‍ലമെന്റ് അംഗം ഡേവിസ് അമെസ് കുത്തേറ്റു മരിച്ചു, ഒരാള്‍ പിടിയില്‍
ലണ്ടന്‍:  ബ്രിട്ടിഷ് പാര്‍ലമെന്റ് അംഗം ഡേവിസ് അമെസ് കുത്തേറ്റു മരിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ലീ-ഓണ്‍-സീയിലെ ബെല്‍ഫെയര്‍സ് മെത്തഡിസ്റ്റ് പള്ളിയില്‍ പതിവ് പ്രതിവാര കൂടിക്കാഴ്ച നടത്തവെയാണ് ആക്രമണമുണ്ടായത്.

ഡേവിസിന് ഒന്നിലധികം തവണ കുത്തേറ്റെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്‌തെന്നാണ് വിവരം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമാണ് ഡേവിഡ് അമെസ്. സംഭവം ഭീകരവും ഞെട്ടിക്കുന്നതുമാണെന്നു ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. പരിപാടിയെക്കുറിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക