Image

ബിൽ ക്ലിന്റൺ ആശുപത്രിയിൽ

Published on 15 October, 2021
ബിൽ ക്ലിന്റൺ ആശുപത്രിയിൽ
 മൂത്രാശയ അണുബാധയെ തുടർന്ന്  മുൻ പ്രസിഡന്റ് ബിൽ ക്ലിന്റനെ(75)  കാലിഫോർണിയയിലെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 അണുബാധ അദ്ദേഹത്തിന്റെ രക്തത്തിലേക്ക് വ്യാപിച്ചതായി ഡോക്ടർമാർ അറിയിച്ചു. പ്രായമായ ആളുകളിൽ സാധാരണമായ അണുബാധ പടർന്നാൽ അപകടകരമാണെന്ന് ഡോക്ടർമാർ പറഞ്ഞതായി റിപ്പോർട്ടുണ്ട്.

75-കാരനായ മുൻ പ്രസിഡന്റ് കാലിഫോർണിയയിൽ തന്റെ ഫൗണ്ടേഷനുവേണ്ടി ഒരു പരിപാടിയിൽ പങ്കെടുക്കുകയായിരുന്ന അദ്ദേഹത്തിന് ക്ഷീണം  അനുഭവപ്പെട്ടതിനെ  തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

2004-ൽ  ബൈപാസ് സർജറി നടത്തിയതുമുതൽ അദ്ദേഹത്തെ  അസ്വസ്ഥതകൾ അലട്ടിയിരുന്നു.

ക്ലിന്റന്റെ വക്താവ് ഏഞ്ചൽ യുറീന, അദ്ദേഹം  ചികിത്സയിലാണെന്നും കോവിഡ് ബാധിതനല്ലെന്നും  സ്ഥിരീകരിച്ചു. സ്വകാര്യതയ്ക്ക് വേണ്ടി ഐ സി യുവിലേക്ക് മാറ്റിയതാണെന്നും അദ്ദേഹം സുഖമായിരിക്കുന്നെന്നും യുറീന കൂട്ടിച്ചേർത്തു. ഭാര്യ ഹിലരി ക്ലിന്റൺ അദ്ദേഹത്തെ ആശുപത്രിയിൽ ചെന്നുകണ്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക