Image

ദസറ ആഘോഷത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറി; നാല് മരണം, 16 പേര്‍ക്ക് ഗുരുതര പരിക്ക്

Published on 15 October, 2021
ദസറ ആഘോഷത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറി; നാല് മരണം, 16 പേര്‍ക്ക് ഗുരുതര പരിക്ക്
റായ്‌പൂര്‍: ദസറാ ആഘോഷങ്ങളുടെ ഭാഗമായി ദുര്‍ഗാ വിഗ്രഹ നിമഞ്ജന ഘോഷയാത്രയ്‌ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി നാലുമരണം. 16 പേര്‍ക്ക് അതീവ ഗുരുതരമായ പരിക്കേറ്റു. ഛത്തീസ്ഗഡിലെ ജഷ്‌പൂരിലാണ് സംഭവം. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പാതല്‍ഗാവോണിലെ റായ്‌ഗഡ് റോഡിലാണ് അപകടമുണ്ടായത്. പരിക്കേ‌റ്റവരെ സിവില്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ കുപിതരായ ജനം വാഹനം ഓടിച്ചിരുന്നയാളെ പിടികൂടി മ‌ര്‍ദ്ദിക്കുകയും കാറ് തീയിടുകയും ചെയ്‌തു. അതേസമയം കാറില്‍നിന്നും വലിയ അളവില്‍ കഞ്ചാവ് കണ്ടെത്തിയതായും പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക