Image

പ്രേക്ഷകരെ ചിരിപ്പക്കാന്‍ നിവിന്‍ പോളിയുടെ `കനകം കാമിനി കലഹം'

Published on 15 October, 2021
  പ്രേക്ഷകരെ ചിരിപ്പക്കാന്‍ നിവിന്‍ പോളിയുടെ `കനകം കാമിനി കലഹം'

ഡിസ്‌നി പ്‌ളസ്‌ ഹോട്ട്‌സ്റ്റാറിലൂടെ നേരിട്ട്‌ റിലീസ്‌ ചെയ്യുന്ന ആദ്യ മലയാളം സിനിമയായി `കനകം കാമിനി കലഹം' രതീഷ ബാലകൃഷ്‌ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നിവിന്‍ പോളിയെ കൂടാതെ ഗ്രേസ്‌ ആന്റിണി, വിനയ്‌ ഫോര്‍ട്ട്‌ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളിയാണ്‌ നിര്‍മ്മാണം.

മലയാളികള്‍ക്ക്‌ ഇഷ്‌ടമാകുന്ന വിധത്തിലുള്ള ഒരു നിവിന്‍ പോളി ചിത്രമായിരിക്കും ഇത്‌. നര്‍മ്മവും സസ്‌പെന്‍സും കൂട്ടിക്കലര്‍ത്തി ഒരുക്കിയിട്ടുള്ള ഈ ചിത്രം പ്രധാനമായും ലക്ഷ്യമിടുന്നത്‌ കുടുംബ പ്രേക്ഷകരെയാണ്‌. വിചിത്രമായ കഥാപാത്രങ്ങളും വൈവിധ്യമാര്‍ന്ന നിരവധി സീനുകളും ധാരാളം നര്‍മ്മ മുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ട്‌. പ്രേക്ഷകര്‍ കുറേ കാലമായി കാണാന്‍ കൊതിക്കുന്ന ഒരു തികഞ്ഞ എന്റര്‍ടെയ്‌നറായിരിക്കും കനകം കാമിനി കലഹം എന്നാണ്‌ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്‌.

സുധീഷ്‌, ജോയ്‌ മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ്‌ മാധവന്‍, വിന്‍സി അലോഷ്യസ്‌ തുടങ്ങിയവരാണ്‌ മറ്റു താരങ്ങള്‍. വിനോദ്‌ ഇല്ലംപള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍ മനോജ്‌ കണ്ണോത്ത്‌, സൗണ്ട്‌ ഡിസൈന്‍-ശ്രീജിത്ത്‌ ശ്രീനിവാസന്‍, മ്യൂസിക്‌-യാക്‌സണ്‍ ഗാരി പെരേര, നേഹ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍.ബി.മേനോന്‍, കല-അനീസ്‌ നാടോടി, മേക്കപ്പ്‌ -ഷാബു പുല്‍പ്പള്ളി, കോസ്റ്റ്യൂംസ്‌-മെല്‍വി.ജെ, പരസ്യകല ഓള്‍ഡ്‌ മോങ്ക്‌സ്‌, വാര്‍ത്താ പ്രചരണം എ.എസ്‌ ദിനേശ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക