Image

അഫ്ഗാനിസ്ഥാനിലെ മുസ്ലീം പള്ളിയില്‍ വെള്ളിയാഴ്ച നമസ്കാരത്തിനിടെ സ്ഫോടനം, 32 മരണം

Published on 15 October, 2021
അഫ്ഗാനിസ്ഥാനിലെ മുസ്ലീം പള്ളിയില്‍ വെള്ളിയാഴ്ച നമസ്കാരത്തിനിടെ സ്ഫോടനം, 32 മരണം
കാബൂള്‍ : അഫ്ഗാനില്‍ ഷിയാ മസ്ജിദിന് നേരെ ഭീകരാക്രമണം. പ്രാര്‍ത്ഥനയ്‌ക്കിടെയുണ്ടായ ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഉച്ചയോടെയായിരുന്നു സംഭവം.

കാണ്ഡഹാറിലെ ഇമാമം ബാര്‍ഗ് മസ്ജിദിന് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രാര്‍ത്ഥന യ്‌ക്കിടെ മസ്ജിദില്‍ ഭീകരര്‍ സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ മസ്ജിദ് പൂര്‍ണമായും തകര്‍ന്നു. പ്രദേശവാസികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരും എന്നാണ് വിലയിരുത്തല്‍.

പരിക്കേറ്റവര്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് സംഭവത്തിന് പിന്നാലെന്നാണ് വിവരം.
Join WhatsApp News
JACOB 2021-10-15 17:00:33
If they do not have a common enemy (like Israel), they start fighting among different factions. They do not have a history of living in peace.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക