Image

പ്രതിരോധ മേഖലയില്‍ ഇന്ത്യയെ മുന്‍നിരയിലെത്തിക്കുക കേന്ദ്ര സര്‍ക്കാര്‍ ലക്‌ഷ്യം: രാജ്‌നാഥ് സിങ്

Published on 15 October, 2021
പ്രതിരോധ മേഖലയില്‍ ഇന്ത്യയെ മുന്‍നിരയിലെത്തിക്കുക  കേന്ദ്ര സര്‍ക്കാര്‍ ലക്‌ഷ്യം: രാജ്‌നാഥ് സിങ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ മേഖലയെ ആഗോള തലത്തില്‍ മുന്‍നിര ശ്രേണിയിലെത്തിക്കുകയെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്.

ഫാക്ടറി ഓര്‍ഡ്‌നന്‍സ് ബോര്‍ഡില്‍ നിന്ന് പുതിയതായി രൂപവത്കരിച്ച ഏഴ് കമ്ബനികളുടെ പ്രഖ്യാപന ചടങ്ങിലായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രസ്താവന. പ്രധാനമന്ത്രി പുതിയ ഏഴ് കമ്ബനികളേയും രാജ്യത്തിന് സമര്‍പ്പിച്ചു. പ്രതിരോധ മേഖലയിലെ രൂപകല്‍പന, നിര്‍മാണം, കയറ്റുമതി എന്നിവ പൊതുജന-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുകയെന്നതാണ് ലക്ഷ്യമെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി .

‘ആത്മനിര്‍ഭര്‍ ഭാരത്’ പദ്ധതിയുടെ ഭാഗമാണ് ചരിത്രപരമായ ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു. ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡില്‍ നിന്നാണ് പുതിയ ഏഴ് കമ്ബനികള്‍ രൂപവത്കരിച്ചത്. പ്രതിരോധ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2024ഓടെ പ്രതിരോധ മേഖലയുടെ മൊത്തം വരുമാനം 1.75 ലക്ഷം കോടിയായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും ‘മേക്ക് ഫോര്‍ ദ വേള്‍ഡ് ‘എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക