Image

ആര്യന് ജയിലിലേയ്ക്ക് മണിയോഡര്‍ അയച്ച്‌ ഷാരൂഖ് ഖാന്‍

Published on 15 October, 2021
ആര്യന് ജയിലിലേയ്ക്ക് മണിയോഡര്‍ അയച്ച്‌   ഷാരൂഖ് ഖാന്‍
ന്യൂഡല്‍ഹി: ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച ചര്‍ച്ചയാണ് ബോളിവുഡില്‍ നടക്കുന്നത്. സംഭവത്തില്‍ ചിലര്‍ ആര്യനെ പിന്തുണക്കുമ്ബോള്‍ മറ്റുചിലര്‍ രൂക്ഷമായ രീതിയിലായിരുന്നു പ്രതികരിക്കുന്നത് . നിലവില്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന്‍   ഉള്ളത് . ഇപ്പോഴിതാ ജയിലിലേക്ക് ഷാരൂഖ്, ആര്യന് മണി ഓര്‍ഡര്‍ അയച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്. 

ഒക്ടോബര്‍ 11ന് 4,500 രൂപയാണ് ആര്യന്റെ പേരില്‍ ജയിലില്‍ എത്തിയതെന്ന് സൂപ്രണ്ട് നിതിന്‍ വായ്ചല്‍ അറിയിച്ചു. ജയില്‍ ക്യാന്റീനില്‍ നിന്നും ഭക്ഷണം വാങ്ങാനും മറ്റും ഈ പണം ഉപയോഗിക്കാവുന്നതാണ് . ഇവിടുത്തെ നിയമമനുസരിച്ച്‌ തടവുകാര്‍ക്ക് ജയിലിനുള്ളിലെ ചെലവുകള്‍ക്ക് 4,500 രൂപവരെ പുറത്ത് നിന്ന് സ്വീകരിക്കാവുന്നതാണ് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക