Image

പട്ടിണി സൂചികയില്‍ ഇന്ത്യ പാകിസ്താനും ബംഗ്ലാദേശിനും പിന്നില്‍

Published on 15 October, 2021
പട്ടിണി സൂചികയില്‍ ഇന്ത്യ പാകിസ്താനും ബംഗ്ലാദേശിനും പിന്നില്‍
ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ (ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ്-ജിഎച്ച്‌ഐ) ഇന്ത്യ കൂടുതല്‍ പിന്നിലേക്ക്. പുതിയ സൂചിക പ്രകാരം 116 രാജ്യങ്ങളുടെ പട്ടികയില്‍ 101-ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം 94ാം സ്ഥാനത്ത് ആയിരുന്നു.

അയല്‍ രാജ്യങ്ങളായ പാകിസ്താനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും നേപ്പാളിനും പിന്നിലാണ് പുതിയ പട്ടികയില്‍ ഇന്ത്യ. ഐറിഷ് സന്നദ്ധ സംഘടനയായ കണ്‍സേണ്‍ വേള്‍ഡ്‌വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹങ്കര്‍ ഹില്‍ഫെയും ചേര്‍ന്നാണ് ജിഎച്ച്‌ഐ തയ്യാറാക്കുന്നത്. പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളര്‍ച്ചാ മുരടിപ്പ് എന്നീ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണിസൂചിക തയ്യാറാക്കുന്നത്.

ചൈന, ബ്രസീല്‍, കുവൈത്ത് എന്നിവ ഉള്‍പ്പെടെ പതിനെട്ടു രാജ്യങ്ങളാണ് പട്ടികയില്‍ അഞ്ചില്‍ താഴെ സ്‌കോറുമായി മുന്നിലെത്തിയത്. 101ാം സ്ഥാനത്തുള്ള ഇന്ത്യയുടെ ഗ്ലോബല്‍ ഹങ്കര്‍ ഇന്‍ഡെക്‌സ് സ്‌കോര്‍ 27.5 ആണ്.

പാകിസ്താന്‍, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ അയല്‍ രാജ്യങ്ങള്‍ റാങ്കിങ്ങില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ്. മ്യാന്‍മാര്‍ 71ാം സ്ഥാനത്തും പാകിസ്താന്‍ 92ാം സ്ഥാനത്തുമാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക