Image

രാജ്യത്ത് പ്രതിദിന കോവിഡ് മുക്തര്‍ 19,391 ; 379 മരണവും

Published on 15 October, 2021
 രാജ്യത്ത് പ്രതിദിന കോവിഡ് മുക്തര്‍ 19,391 ; 379 മരണവും


ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ള റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചു. ഇന്നലെ 379 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 16,862 പേര്‍ക്ക് പതുതായി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍  19,391 പേര്‍ രോഗമുക്തരായി. പുതിയരോഗികളില്‍ 9,246 പേരും മരണത്തില്‍ 96 എണ്ണവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഇതുവരെ 3,40,37,592 പേര്‍ക്ക് കോവിഡ് ബാധിച്ചതായാണ് കണക്ക്. 3,33,82,100 പേര്‍ രോഗമുക്തരായി. 4,51,814 പേര്‍ മരണമടഞ്ഞു. 2,03,678 സജീവ രോഗികളും നിലവിലുണ്ട്. 

ഇതുവരെ 97,14,38,553 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. അതില്‍ 30,26,483 ഡോസ് ഇന്നലെയാണ് നല്‍കിയത്. ഇതിനകം  58,88,44,673 കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ 11,80,148 ടെസ്റ്റുകള്‍ നടത്തിയതായും ഐ.സി.എം.ആര്‍ അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക