Image

ജെഇഇ അഡ്വാന്‍സ് ഫലം പ്രഖ്യാപിച്ചു; ഡല്‍ഹി സ്വദേശി മൃദുള്‍ അഗര്‍വാള്‍ ഒന്നാമത്

Published on 15 October, 2021
ജെഇഇ അഡ്വാന്‍സ് ഫലം പ്രഖ്യാപിച്ചു; ഡല്‍ഹി സ്വദേശി മൃദുള്‍ അഗര്‍വാള്‍ ഒന്നാമത്


ന്യുഡല്‍ഹി: ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം (ജെഇഇ) അഡ്വാന്‍സഡ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഐഐടി ഡല്‍ഹി സോണില്‍ നിന്നുള്ള മൃദുള്‍ അഗര്‍വാളിനാണ് ഒന്നാം റാങ്ക്. 360ല്‍ 348 മാര്‍ക്ക് മൃദുള്‍ നേടി. 

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഐഐടി ഡല്‍ഹി സോണിയെ കാവ്യ ചോപ്രയാണ് മുന്നില്‍ 286 മാര്‍ക്കാണ് കാവ്യയ്ക്ക്. പൊതു റാങ്ക് പട്ടികയില്‍ 98ാം റാങ്കാണ് കാവ്യയ്ക്ക്. ഒക്‌ടോബര്‍ മൂന്നിനായിരുന്നു അഡ്വാന്‍സഡ് പരീക്ഷ.

ജെഇഇ മെയിന്‍ പരീക്ഷയില്‍ കാവ്യ ചോപ്ര 300ല്‍ മുഴുവന്‍ മാര്‍ക്കും നേടി ചരിത്രമെഴുതിയിരുന്നു. ആദ്യമായാണ് ഒരു പെണ്‍കുട്ടി മെയിന്‍ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടുന്നത്. പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ 44 പേരില്‍ ഒരാളായിരുന്നു മൃദുള്‍ അഗര്‍വാളും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക