Image

അതിര്‍ത്തിയില്‍ ബി.എസ്.എഫ്- പഞ്ചാബ് പോലീസ് സംയുക്ത റെയ്ഡ്്; 7 കോടിയുടെ ലഹരിമരുന്ന് പിടികൂടി

Published on 15 October, 2021
അതിര്‍ത്തിയില്‍ ബി.എസ്.എഫ്- പഞ്ചാബ് പോലീസ് സംയുക്ത റെയ്ഡ്്; 7 കോടിയുടെ ലഹരിമരുന്ന് പിടികൂടി

അമൃത്സര്‍: മൂന്ന് അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ബി.എസ്.എഫിന്റെ അധികാര പരിധി ഉയര്‍ത്തിയതിനെ ചൊല്ലി സംസ്ഥാന സര്‍ക്കാരും കേന്ദ്രവും തമ്മില്‍ അഭിപ്രാഭ ഭിന്നത രൂക്ഷമാകുന്നതിനിടെ പഞ്ചാബ് അതിര്‍ത്തിയില്‍ 7 കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടി. പഞ്ചാബ് പോലീസും ബി.എസ്.എഫും നടത്തിയ സംയുക്തപരിശോധനയിലാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. പഞ്ചാബ്, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളില്‍ ബി.എസ്.എഫിന്റെ അധികാര പരിധി 15 കിലോമീറ്ററില്‍ നിന്ന് 50 കിലോമീറ്ററായി കേന്ദ്രം വര്‍ധിപ്പിച്ചിരുന്നു. പഞ്ചാബും ബംഗാളുമാണ് ഇതിനെതിരെ ശക്തമായി രംഗത്തെത്തിയത്. 

അതിര്‍ത്തിയില്‍ നിന്ന് ഏതാനും മീറ്റര്‍ ഉള്ളില്‍ ഫിറോസ്പുര്‍ ജില്ലയിലെ തപു ഔട്ട്‌പോസ്റ്റില്‍ നിന്നാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. ഇന്നലെ വൈകിട്ട് 4.20 ഓടെയായിരുന്നു സംഭവം. 6.6 കിലോ ഹെറോയിനും 1.13 കിലോ ബ്രൗണ്‍ ഷുഗറുമാണ് പിടിച്ചെടുത്തതെന്ന് ബി.എസ്.എഫ് വ്യക്തമാക്കി. 

ഈ വര്‍ഷം ജനുവരിക്ക് ശേഷം നടത്തുന്ന രണ്ടാമത്തെ വലിയ റെയ്ഡ് ആണിത്. ഇതിനകം ഫറോസ്പുരില്‍ നിന്ന് 94.76 കിയോ ഹെറോയിന്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക