Image

കൊച്ചി കോര്‍പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍ മിനി ആര്‍.മേനോന്‍ അന്തരിച്ചു

Published on 15 October, 2021
 കൊച്ചി കോര്‍പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍ മിനി ആര്‍.മേനോന്‍ അന്തരിച്ചു

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍ മിനി ആര്‍.മേനോന്‍ അന്തരിച്ചു. 43 വയസായിരുന്നു. അര്‍ബുദം ബാധിച്ച ചികിത്സയിലായിരുന്നു. എറണാകുളം സൗത്ത ഡിവിഷനില്‍ നിന്നും 281 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മിനി വിജയിച്ചത്. 

തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയാണ് മിനിക്ക് അര്‍ബുദബാധ സ്ഥിരീകരിച്ചത്. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് രവിപുരം പൊതു ശ്മശാനത്തില്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക