സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്കായിരിക്കും പ്രഖ്യാപനം നടക്കുക. അന്തിമ പട്ടികയില്‍ 30 ചിത്രങ്ങളാണ് ഉള്ളത്. മികച്ച നടനും നടിക്കും വേണ്ടിയുള്ള അവാര്‍ഡിനായി ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്.
ബിജുമേനോന്, ഫഹദ് ഫാസില്‍, ജയസൂര്യ, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട്, ടോവിനോ തോമസ് തുടങ്ങിയവരാണ് മികച്ച നടനുള്ള അവാര്‍ഡിനായി മത്സരിക്കുന്നത്. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെടാന്‍ അന്നാ ബെന്‍, നിമിഷാ സജയന്, പാര്‍വ്വതി തിരുവോത്ത്, സംയുക്താ മേനോന് എന്നിവരും രംഗത്തുണ്ട്.
വെള്ളം, കപ്പേള, ഒരിലത്തണലില്‍, സൂഫിയും സുജാതയും, ആണും പെണ്ണും, അയ്യപ്പനും കോശിയും, കയറ്റം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, എന്നിവയാണ് മികച്ച ചിത്രത്തിനായി പരിഗണനയിലുള്ളത്. നെടുമുടി വേണു, അനില്‍ നെടുമങ്ങാട്, സച്ചി എന്നിവര്‍ക്കും പുരസ്കാരങ്ങള്‍ നല്‍കിയേക്കും.
സംവിധായകന് ഭദ്രനും, കന്നഡ സംവിധായകന് പി. ശേഷാദ്രിയുമാണ് പ്രാഥമീക ജൂറി അധ്യക്ഷന്മാര്. സുഹാസിനി മണിരത്നമാണ് അന്തിമ ജൂറി അധ്യക്ഷ. പ്രാഥമീക ജൂറികള്‍ കണ്ടു വിലയിരുത്തി രണ്ടാം റൗണ്ടിലേയ്ക്ക് നിര്‍ദ്ദേശിക്കുന്ന ചിത്രങ്ങളാണ് അന്തിമ ജൂറി വിലയിരുത്തുന്നത്.
ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ മാതൃകയില്‍ രണ്ട് തരം ജൂറികള്‍ സിനിമകള്‍ വിലയിരുത്തി അവാര്‍ഡ് നിശ്ചയിക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്.