Image

ജമ്മുകാശ്മീരിലെ പൂഞ്ചില്‍ വീണ്ടും ഭീകരാക്രമണം ; രണ്ട് സൈനീകര്‍ക്ക് വീരമൃത്യു

ജോബിന്‍സ് Published on 15 October, 2021
ജമ്മുകാശ്മീരിലെ പൂഞ്ചില്‍ വീണ്ടും ഭീകരാക്രമണം ; രണ്ട് സൈനീകര്‍ക്ക് വീരമൃത്യു
ജമ്മുകാശ്മീരിലെ പൂഞ്ചില്‍ വീണ്ടും ഭീകരാക്രമണം. ഭീകരരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഒരു സൈനീകന്‍ കൂടി മരിച്ചതോടെ മരിച്ചവരുടെ എണ്ണം രണ്ടായി. ഒരു ജൂണിയര്‍ കമ്മീഷന്‍ഡ് ഓഫീസറും ജവാനുമാണ് മരിച്ചത്. തിങ്കളാഴ്ച ആക്രമണം നടത്തിയ ഭീകരരുടെ സംഘത്തില്‍പ്പെട്ടവര്‍ തന്നെയാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. 

തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ ഒരു മലയാളി ജവാന്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ സൈനീകര്‍ വീരമൃത്യ വരിച്ചിരുന്നു. മെന്‍ധാര്‍ സബ് ഡിവിഷനിലെ നര്‍ ഘാസ് വനമേഖലയില്‍ വച്ചാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ജൂണീയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. 

ഗുരുതരമായി പരിക്കേറ്റ സൈനീകനെ സൈനീക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല പാക് അതിര്‍ത്തി കടന്നെത്തിയ ഭീകരരാണ് ആക്രമണത്തിന് പിന്നില്‍ ഇവര്‍ ഈ സ്ഥലത്ത് തന്നെ ഉണ്ടെന്നും രക്ഷപെടാന്‍ അനുവദിക്കില്ലെന്നും സൈനീകവൃത്തങ്ങള്‍ വ്യക്തമാക്കി. 

പൂഞ്ചിലെ വനമേഖലയില്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച ഭീകരരുമായുള്ള ഏറ്റുമുട്ടലിലായിരുന്നു മലയാളി ജവാന്‍ വൈശാഖ് അടക്കം അഞ്ച് പേര്‍ വീരമൃത്യു വരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക