Image

ബി.ജെ.പിയില്‍ ചേര്‍ന്നതോടെ അന്വേഷണങ്ങളെ പേടിക്കാതെ നല്ല ഉറക്കം ലഭിക്കുന്നതായി മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ

Published on 15 October, 2021
ബി.ജെ.പിയില്‍ ചേര്‍ന്നതോടെ അന്വേഷണങ്ങളെ പേടിക്കാതെ നല്ല ഉറക്കം ലഭിക്കുന്നതായി മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ
പുണെ: ബി.ജെ.പിയില്‍ ചേര്‍ന്നതോടെ അന്വേഷണങ്ങളെ പേടിക്കാതെ നല്ല ഉറക്കം ലഭിക്കുന്നതായി മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ഹര്‍ഷവര്‍ധന്‍ പാട്ടീല്‍. പുണെയിലെ മാവലില്‍ പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.'ഞങ്ങള്‍ക്ക് ബി.ജെ.പിയിലേക്ക് പോകേണ്ടിവന്നു. അദ്ദേഹം എന്താണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് ചോദിച്ചു (തന്‍െറ സമീപത്ത് ഇരുന്നയാളെ നോക്കിക്കൊണ്ട് ഹര്‍ഷവര്‍ധന്‍ പറഞ്ഞു) ഞാന്‍ പറഞ്ഞു നിങ്ങളുടെ നേതാവിനോട് ചോദിക്കണമെന്ന്. ഇവിടെ എല്ലാം സമാധാനപരമായാണ് പോകുന്നത്. അന്വേഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇപ്പോഴെനിക്ക് നല്ല ഉറക്കം ലഭിക്കുന്നുണ്ട്'ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ പറയുന്നു.

പുണെ ജില്ലയിലെ ഇന്ദാപൂരില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ആയ പാട്ടീല്‍ 2019 മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതായി എന്‍.സി.പി നേതാവ് ശരത് പവാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

കേന്ദ്ര ഏജന്‍സികള്‍ സ്വയം പ്രതിരോധിക്കുന്നതിനുപകരം എന്തുകൊണ്ടാണ് ബിജെപി നേതാക്കള്‍ വിവിധ ആരോപണങ്ങളില്‍ നിന്ന് കേന്ദ്ര ഏജന്‍സികളെ രക്ഷിക്കാന്‍ ശ്രമിച്ചതെന്നും പവാര്‍ ചോദിച്ചു. ഇതിനുപിന്നാലെയാണ് ബി.ജെ.പി നേതാവിന്‍െറ വിവാദ പ്രസ്താവന പുറത്തുവന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക