Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 14 October, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ തിരഞ്ഞെടുത്തു. പരുമല സെമിനാരി അങ്കണത്തില്‍ ചേര്‍ന്ന മലങ്കര അസോസിയേഷന്‍ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.  തിരഞ്ഞെടുപ്പ് ഫലം അസോസിയേഷന്‍ പ്രസിഡന്റ് കുര്യാക്കോസ് മാര്‍ ക്ലിമ്മീസാണ് പ്രഖ്യാപിച്ചത്. തീരുമാനം അസോസിയേഷന്‍ അംഗങ്ങള്‍ കയ്യടിയോടെ പാസ്സാക്കുകയും ആചാര വെടി മുഴക്കുകയും ചെയ്തു. തുടര്‍ന്ന് ഔദ്യോഗിക വേഷവും സ്ഥാന ചിഹ്നങ്ങളും നല്‍കി. സഭാധ്യക്ഷന്റെ പുതിയ പേര് വാഴിക്കല്‍ ചടങ്ങില്‍ പ്രഖ്യാപിക്കും.
****************************************
സംസ്ഥാനത്ത് ഇന്ന് 9246 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 88,733 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. 96 മരണങ്ങള്‍ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 10.42 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
********************************************
ധീരജവാന് നാടിന്റെ വിട.കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വൈശാഖിന്റെ സംസ്‌കാരം കൊല്ലം കുടവട്ടൂരിലെ വീട്ടുവളപ്പില്‍ നടന്നു.ഭൗതിക ശരീരം കുടവട്ടൂര്‍ എല്‍.പി സ്‌കൂളിലും വൈശാഖിന്റെ വീട്ടിലും പൊതുദര്‍ശനത്തിനു വച്ചു. സമ്ബൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
**********************************
അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഇന്ത്യ പൊറുക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാകിസ്താനുമായി ചര്‍ച്ച നടന്ന സമയമുണ്ടായിരുന്നു. ഇനി ഇപ്പോള്‍ തിരിച്ചടിയുടെ സമയമാണ്. ഇനിയൊരു സര്‍ജിക്കല്‍ സ്ട്രൈക്കിന് മടിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.  ഗോവയില്‍ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റിക്കു ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
*******************************************************
ലോകത്തിന്റെ ഗതിയെ തന്നെ മാറ്റിമറിച്ച കോവിഡ് മഹാമാരിയുടെ ഉറവിടം ഇതുവരെ മനുഷ്യന് കണ്ടെത്താനായി ലോകാരോഗ്യ സംഘടന ഒരു പുതിയ സംഘത്തെ നിയമിച്ചു. അതി വിദഗ്ദരായ 26 പേരടങ്ങുന്ന സംഘത്തെയാണ്  നിയോഗിച്ചിരിക്കുന്നത്. കോവിഡിന്റെ ഉറവിടം കണ്ടെത്താനുള്ള അവസാന ശ്രമമെന്നാണ് ഇതിനെ ലോകാരോഗ്യ സംഘടന തന്നെ വിശേഷിപ്പിച്ചിരിക്കുന്നത്.
*************************************
ഉത്തര്‍പ്രദേശിലെ ലഖിപുര്‍ ഖേരിയില്‍ കര്‍ഷകര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ അപകടം പുനരാവിഷ്‌കരിച്ച് പോലീസ്. കേസില്‍ അറസ്റ്റിലായ മന്ത്രിപുത്രന്‍ ആശിഷ് മിശ്രയേയും സുഹൃത്തും പ്രതിയുമായ അങ്കിത് ദാസിനേയും സംഭവ സ്ഥലത്തെത്തിച്ചായിരുന്നു പുനരാവിഷ്‌കരണം. പോലീസ് വാഹനങ്ങളാണ് അപകടം പുനരാവിഷ്‌കരിക്കാന്‍ ഉപയോഗിച്ചത്. 
*************************************
മുംബൈ ആഡംബരക്കപ്പല്‍ ലഹരിക്കേസില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ദസറ അവധിക്കുശേഷം ഈമാസം 20ന് വിധി പ്രഖ്യാപിക്കുമെന്ന് ജഡ്ജ് വി.വി. പാട്ടീല്‍ അറിയിച്ചു. അതുവരെ ആര്യന്‍ ഖാന്‍ ജയിലില്‍ കഴിയണം. അതിനിടെ, ക്വാറന്റീന്‍ കഴിഞ്ഞ സാഹചര്യത്തില്‍ ആര്യന്‍ ഖാനെ റെഗുലര്‍ സെല്ലിലേക്ക് മാറ്റി.
******************************************************
കെപിസിസി പുനസംഘടനാ ചര്‍ചകള്‍ അന്തിമഘട്ടത്തിലേക്ക്. ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് പദവിയില്‍ വനിതാ പ്രാതിനിധ്യം ഉള്‍പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നുള്ള സീനിയര്‍ നേതാവ് രമണി പി നായര്‍ കെപിസിസി വൈസ് പ്രസിഡന്റായേക്കും. ഭാരവാഹികളെ സംബന്ധിച്ച് അന്തിമധാരണയിലെത്തിയതിനെ തുടര്‍ന്ന് കെപിസിസി ഭാരവാഹിപ്പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക