Image

ജാമ്യാപേക്ഷയില്‍ വിധി ഒക്ടോബര്‍ 20ന് ;ആര്യന്‍ ഖാനെ റെഗുലര്‍ സെല്ലിലേക്ക്​ മാറ്റി

Published on 14 October, 2021
  ജാമ്യാപേക്ഷയില്‍ വിധി ഒക്ടോബര്‍ 20ന് ;ആര്യന്‍ ഖാനെ റെഗുലര്‍ സെല്ലിലേക്ക്​ മാറ്റി
മുംബൈ: മുംബൈ ആഡംബരക്കപ്പല്‍ ലഹരിക്കേസില്‍ ബോളിവുഡ്​ സൂപ്പര്‍താരം ഷാരൂഖ്​ ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ദസറ അവധിക്കുശേഷം ഈമാസം 20ന്​ വിധി പ്രഖ്യാപിക്കുമെന്ന്​ ജഡ്​ജ്​ വി.വി. പാട്ടീല്‍ അറിയിച്ചു. അതുവരെ ആര്യന്‍ ഖാന്‍ ജയിലില്‍ കഴിയണം. 

അതിനിടെ, ക്വാറന്‍റീന്‍ കഴിഞ്ഞ സാഹചര്യത്തില്‍ ആര്യന്‍ ഖാനെ റെഗുലര്‍ സെല്ലിലേക്ക്​ മാറ്റി.

വാട്​സാപ്പ്​ ചാറ്റുകള്‍ ദുര്‍ബലമായ തെളിവുകള്‍ ആണെന്നും ആര്യന്‍ ഖാന്​ ക്രിമിനല്‍ പശ്​ചാത്തലമില്ലാത്തത്​ കോടതി പരിഗണിക്കണമെന്നും അഭിഭാഷകന്‍ അമിത്​ ദേശായി വാദിച്ചു.  ആര്യന്​ അന്താരാഷ്​ട്ര മയക്കുമരുന്ന്​ കടത്തുമായി ബന്ധമുണ്ടെന്ന്​ പറയു​​ന്നത്​ ശുദ്ധ അസംബന്ധമാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമ്ബോള്‍ ആര്യന്‍ ഖാന്‍ കപ്പലില്‍ തന്നെ ഉണ്ടായിരുന്നില്ലെന്ന് കഴിഞ്ഞ ദിവസം അഭിഭാഷകന്‍ വാദിച്ചിരുന്നു. പരിശോധന നടക്കുമ്ബോള്‍ ആര്യന്‍ ഖാന്‍ കപ്പലില്‍ ചെക്-ഇന്‍ ചെയ്തിട്ടുപോലും ഉണ്ടായിരുന്നില്ല. മയക്കുമരുന്ന് ഉപയോഗിക്കുകയോ ആര്യന്‍ ഖാന്‍റെ കയ്യില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തുകയോ ചെയ്തിട്ടില്ല. ആര്യന്‍ ഖാന്‍ കൈയില്‍ പണം കരുതിയിരുന്നില്ല. അതിനാല്‍ തന്നെ ലഹരിമരുന്ന് വാങ്ങാന്‍ കഴിയുമായിരുന്നില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.

ഒക്ടോബര്‍ മൂന്നിന് പുലര്‍ച്ചെയാണ് മുംബൈയില്‍ ആഡംബര കപ്പലിലെ മയക്കുമരുന്ന്​ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാനെയും സുഹൃത്തുക്കളെയും നാര്‍ക്കോട്ടിക്​ കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക