Image

കോവിഡ് മുന്നണി പോരാളികൾക്കായി മൊർത്ത്ശ്മൂനി യാക്കാബായ യൂത്ത് അസ്സോസിയേഷൻ്റെ 'ആദരവ് 2021'

ബിജു ജേക്കബ്, കൈതാരം Published on 14 October, 2021
കോവിഡ് മുന്നണി പോരാളികൾക്കായി മൊർത്ത്ശ്മൂനി യാക്കാബായ യൂത്ത് അസ്സോസിയേഷൻ്റെ 'ആദരവ് 2021'
മസ്കറ്റ്: കോവിഡ് മഹാമാരിയ്ക്കെതിരെ പോരാടുകയും കോവിഡ് രോഗികളെ ചേർത്ത് പിടിക്കുകയും ചെയ്ത ഗാലാ മസ്കറ്റ് മൊർത്ത്ശ്മൂനി യാക്കാബായ സുറിയാനി പള്ളി ഇടവകയിലെ ആരോഗ്യ പ്രവർത്തകരെ 'ആദരവ് 2021' എന്ന പേരിൽ മോർത്ത്ശ്‌മൂനി യാക്കോബായ സുറിയാനി പള്ളി യൂത്ത് അസ്സോസിയേഷന്റെ നേതൃത്വത്തിൽ ആദരിക്കുന്നു. 
ഓൺലൈൻ മാധ്യമമായ 'സൂം'- ആപ്ലിക്കേഷൻ വേദിയിലൂടെയാണ് മാതൃകപരമായ പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബർ 16 ശനിയാഴ്ച ഒമാൻ സമയം വൈകിട്ട് 7:30 മണിയ്ക്ക് (ഇന്ത്യൻ സമയം 9:00 PM) പരിപാടി നടത്തപ്പെടും.
ഇടവക മെത്രാപ്പോലീത്തയും കോഴിക്കോട് ഭദ്രാസനാധിപനുമായ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്ത പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയുന്ന ചടങ്ങിൽ വിശിഷ്ട അതിഥികൾ ആയി മുൻ ആരോഗ്യ മന്ത്രി ശ്രീമതി. കെ.കെ ഷൈലജ ടീച്ചർ, ഫാ. സേവേറിയസ് തോമസ്, ചലച്ചിത്ര നടൻ ശ്രീ. മിഥുൻ രമേശ് എന്നിവർ പങ്കെടുക്കുന്നു. 
താഴെ കൊടുത്തിരിക്കുന്ന യൂസർ ഐ.ഡിയും പാസ് വേഡും ഉപയോഗിച്ച് പ്രോഗ്രാമിൽ പങ്കെടുക്കാവുന്നതാണ്.
User Id: 842 162 5240
Password: GHALA123
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക