Image

പാകിസ്താനു മുന്നറിയിപ്പുമായി അമിത് ഷാ; ഇനിയുമൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മടിക്കില്ല

Published on 14 October, 2021
 പാകിസ്താനു മുന്നറിയിപ്പുമായി അമിത് ഷാ; ഇനിയുമൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മടിക്കില്ല


പനജി: അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഇന്ത്യ പൊറുക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാകിസ്താനുമായി ചര്‍ച്ച നടന്ന സമയമുണ്ടായിരുന്നു. ഇനി ഇപ്പോള്‍ തിരിച്ചടിയുടെ സമയമാണ്. ഇനിയൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മടിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരിക്കറും ചേര്‍ന്ന നടത്തിയ സുപ്രധാന നീക്കമായിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നും അദ്ദേഹം പറഞ്ഞു. ഗോവയില്‍ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റിക്കു ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അതിര്‍ത്തിയില്‍ പാക് ഭീകരരുടെ ഭാഗത്തുനിന്നുള്ള ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടിയാണ് അമിത് ഷായുടെ മുന്നറിയിപ്പ്. നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ ആദ്യ കോളജ് ആണ് ഗോവയില്‍ ആരംഭിക്കുന്നത്. യൂണിവേഴ്‌സിറ്റിയുടെ അഞ്ച് കോഴ്‌സുകള്‍ക്ക് ഇന്നു തന്നെ തുടക്കമാകുമെന്നും അമിത് ഷാ അറിയിച്ചു. 

ഗോവ മുന്‍ മുഖ്യമന്ത്രി കൂടിയായിരുന്ന മനോഹര്‍ പരീക്കര്‍ ഈ നാടിന് വ്യക്തിത്വം നല്‍കി. മൂന്നു സേനയിലും ഒരു റാങ്ക്, ഒരു പെന്‍ഷന്‍ നടപ്പാക്കിയതിനു പിന്നിലും അദ്ദേഹത്തിന്റെ പ്രയത്‌നമുണ്ട.-മനോഹര്‍ പരീക്കറിന്റെ സ്മരണ ഉയര്‍ത്തി അമിത് ഷാ പറഞ്ഞു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക