Image

രാജ്യത്ത് 18,987 പുതിയ കോവിഡ് ബാധിതര്‍; 246 മരണവും

Published on 14 October, 2021
രാജ്യത്ത് 18,987 പുതിയ കോവിഡ് ബാധിതര്‍;  246 മരണവും

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ നേരിയ വര്‍ധന. 18,987 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. മുന്‍ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ 16% വര്‍ധനവാണ്. 246 മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഇന്നലെ 19,808 പേര്‍ രോഗമുക്തരായി. രോഗമുക്തരുടെ എണ്ണം 3,33,62,709 ആയി ഉയര്‍ന്നു. നിലവില്‍ 2,06,586 സജീവ രോഗികളുണ്ട്. 

ഇന്നലെ  13,01,083 കോവിഡ് സാംപിള്‍ ടെസ്റ്റുകളാണ് നടത്തിയത്. ഇതുവരെ 58,76,64,525 ടെസ്റ്റുകള്‍ നടത്തി. 

96.82 കോടിയിലേറെ ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. 32.36 ലക്ഷം ഡോസ് ഇന്നലെ മാത്രം നല്‍കി.  69,09,35,778 പേര്‍ ആദ്യ ഡോസും 27,68,72,767 പേര്‍ രണ്ട് ഡോസും സ്വീകരിച്ചു.  18-44 പ്രായമധ്യേയുള്ളവരില്‍ 38,99,42,616 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. 10,69,40,919 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക