Image

നടി അഹാന കൃഷ്‌ണന്‍ സംവിധായികയാകുന്നു; 'തോന്നല്‍' ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തു വിട്ടു

Published on 14 October, 2021
   നടി അഹാന കൃഷ്‌ണന്‍ സംവിധായികയാകുന്നു; 'തോന്നല്‍' ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തു വിട്ടു


നടി അഹാന കൃഷ്‌ണ സംവിധായികയാകുന്നു. `തോന്നല്‍' എന്ന ആല്‍ബത്തിലൂടെയാണ്‌ അഹാന ആദ്യമായി സംവിധായികയുടെ റോള്‍ അണിഞ്ഞത്‌. തന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ഇക്കാര്യം സമൂഹമാധ്യമങ്ങള്‍ വഴി താരം അറിയിച്ചത്‌. ആല്‍ബത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ നടി റിലീസ്‌ ചെയ്‌തു.

തന്റെ ആദ്യകുഞ്ഞെന്നാണ്‌ അഹാന തന്റെ കന്നി സംരംഭത്തെ വിശേഷിപ്പിക്കുന്നത്‌. ആറു മാസം മുമ്പ്‌ മനസ്സില്‍ തോന്നിയ ഒരാശയമാണ്‌ ഇതെന്നും താരം വ്യക്തമാക്കുന്നു. ഒക്‌ടോബര്‍ 30ന്‌ ഷൂട്ടിങ്ങ്‌ ആരംഭിക്കും . സംഗീതം ഗോവിന്ദ്‌ വസന്ത. ഛായാഗ്രഹണം നിമിഷ്‌ രവി. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

രാജീവ്‌ രവി സംവിധാനം ചെയ്‌ത `ഞാന്‍ സ്റ്റീഫ്‌ ലോപ്പസി'ലെ അഞ്‌ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു അഹാന വെള്ളിത്തിരയിലേക്ക്‌ ചുവട്‌ വച്ചത്‌. പിന്നീട്‌ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാംപടി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. അടി., നാന്‍സി റാണി തുടങ്ങിയവയാണ്‌ താരത്തിന്റെ പുതിയ പ്രോജക്‌ടുകള്‍.



 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക