Image

നെടുമുടി വേണു മലയാള സിനിമയുടെ മാര്‍ഗദീപം

Published on 14 October, 2021
  നെടുമുടി വേണു മലയാള സിനിമയുടെ മാര്‍ഗദീപം


മലയാളസിനിമയില്‍ മാര്‍ഗദീപമായി നിന്ന താരമാണ്‌ നെടുമുടി വേണുവെന്ന്‌ നടി മിയ ജോര്‍ജ്ജ്‌. അഭിനയ ജീവിതത്തിലെ ആദ്യ അച്ഛന്‍ കഥാപാത്രം അദ്ദേഹത്തോടൊപ്പമായിരുന്നുവെന്നും ഒരുപാട്‌ അഭിനയ കഥാപാത്രങ്ങള്‍ അദ്ദേഹം പകര്‍ന്നു നല്‍കിയിട്ടുണ്ടെന്നും മിയ പറഞ്ഞു.

മിയയുടെ വാക്കുകള്‍: -
എന്റെ അഭിനയ ജീവിതത്തിലെ ആദ്യ അച്ഛന്‍ കഥാപാത്രമായി വന്നത്‌ ഈ മഹാനായ കലാകാരനാണ്‌. ഞാന്‍ എല്ലാവരോടും പറയുമായിരുന്നു, അദ്ദേത്തിന്റെ മകളായി അഭിനയിക്കാന്‍ പോകുന്നത്‌ ഞാനാണെന്ന്‌. ഒരിക്കല്‍ ഒപ്പം അഭിനയിക്കുന്ന സീനില്‍ എനിക്ക്‌ ദേഷ്യം അഭിനയിക്കാന്‍ സാധിച്ചില്ല. ഞാന്‍ അദ്ദേഹത്തെ എങ്ങനെ വഴക്കു പറയും എന്നായിരുന്നു എന്റെ ചിന്ത. അതു മനസ്സിലാക്കി അദ്ദേഹം എനിക്ക്‌ ധൈര്യം തന്നു. അഭിനയിപ്പിച്ചു.
മറ്റൊരു സീനില്‍ അദ്ദേഹം എന്നോടു ചോദിച്ചു. നീയെന്താ ഡയലോഗ്‌ പറയുന്ന സമയം കൈകള്‍ ഉപയോഗിക്കാത്തത്‌. അതിനു ശേഷം അദ്ദേഹം ആ സീന്‍ അഭിനയിച്ചു കാണിച്ചു തന്നു. എന്നിട്ട്‌ തമാശയായി പറഞ്ഞു.``അഞ്ചു ലക്ഷം രൂപയുടെ ക്‌ളാസ്സ്‌ ആണ്‌ ഇതൊക്കെ. നിനക്ക്‌ ഫ്രീയായി തരികയാണ്‌. അതോര്‍മ്മ വേണം. '' ഒരിക്കലും മറക്കാന്‍ കഴിയാത്ത മറ്റു ചില ഓര്‍മ്മകള്‍ ഉള്ളത്‌ പാവാട എന്ന സിനിമയുടെ ഷൂട്ടിങ്ങ്‌ ലൊക്കേഷനിലാണ്‌. ഞാന്‍ പരീക്ഷയ്‌ക്ക്‌ തോറ്റു എന്നു പറഞ്ഞു പറ്റിച്ചു. ഞാന്‍ അത്‌ വിശ്വസിക്കുകയും ചെയ്‌തു. അങ്ങനെ പല ഓര്‍മ്മകള്‍. നന്ദി. ഞങ്ങള്‍ക്ക്‌ ഒരു മാര്‍ഗ്ഗദീപമായി നിന്നതിന്‌. വിട''

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക