Image

കെപിസിസി പുനസംഘടനാ ചര്‍ചകള്‍ അന്തിമഘട്ടത്തിലേക്ക്; രമണി പി നായര്‍ വൈസ് പ്രസിഡന്റായേക്കും

Published on 14 October, 2021
കെപിസിസി പുനസംഘടനാ ചര്‍ചകള്‍ അന്തിമഘട്ടത്തിലേക്ക്; രമണി പി നായര്‍ വൈസ് പ്രസിഡന്റായേക്കും
ന്യൂഡെല്‍ഹി:   കെപിസിസി പുനസംഘടനാ ചര്‍ചകള്‍ അന്തിമഘട്ടത്തിലേക്ക്. ഹൈകമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് പദവിയില്‍ വനിതാ പ്രാതിനിധ്യം ഉള്‍പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നുള്ള സീനിയര്‍ നേതാവ് രമണി പി നായര്‍ കെപിസിസി വൈസ് പ്രസിഡന്റായേക്കും. ഭാരവാഹികളെ സംബന്ധിച്ച്‌ അന്തിമധാരണയിലെത്തിയതിനെ തുടര്‍ന്ന് കെപിസിസി ഭാരവാഹിപ്പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം എ വി ഗോപിനാഥ്, ശിവദാസന്‍ നായര്‍ എന്നിവരുള്‍പെട്ടതാണ് പുതിയ ഭാരവാഹിപ്പട്ടിക. ദീപ്തി മേരി വര്‍ഗീസ്, ഫാത്വിമ റോഷ്‌ന, ജ്യോതി വിജയകുമാര്‍, പി കെ ജയലക്ഷ്മി തുടങ്ങിയവര്‍ ജനറല്‍ സെക്രടെറിമാരാകും. പദ്മജ വേണുഗോപാലിനെ നിര്‍വാഹകസമിതിയിലേക്ക് മാറ്റും.

ബിന്ദു കൃഷ്ണ, എം ലിജു, സതീശന്‍ പാച്ചേനി തുടങ്ങിയ മുന്‍ ഡിസിസി അധ്യക്ഷന്മാരെ പ്രത്യേകം ക്ഷണിതാക്കളാക്കും. എഎ ഷുകൂര്‍, വിഎസ് ശിവകുമാര്‍, ആര്യാടന്‍ ഷൗകത്ത്, വിപി സജീന്ദ്രന്‍, ജ്യോതികുമാര്‍ ചാമക്കാല, സുമ ബാലകൃഷണന്‍ തുടങ്ങിയവര്‍ അന്തിമ ഭാരവാഹിക പട്ടികയിലുണ്ട്. തീരുമാനം എന്തായാലും പ്രതിഷേധിക്കില്ലെന്നാണ് ഗ്രൂപ് നേതാക്കളുടെ ഇപ്പോഴത്തെ നിലപാട് .

എന്നാല്‍ ഡിസിസി അധ്യക്ഷ പദവിയില്‍ ഒന്നരവര്‍ഷം മാത്രം എംപിയായിരുന്ന വിന്‍സെന്റ്, രാജീവന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് ഇളവ് നല്‍കാന്‍ തീരുമാനിച്ചെങ്കിലും ഗ്രൂപുകളിലെ മറ്റുള്ളവര്‍ എതിര്‍ത്തു. എ ഐ ഗ്രൂപുകളുടെ പ്രാതിനിധ്യം ഉറപ്പിച്ചതിനൊപ്പം എഐസിസി ജനറല്‍സെക്രടെറി വേണുഗോപാലിന്റെ നോമിനികളും പട്ടികയിലുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക