Image

ധീരജവാന് നാടിന്‍റെ വിട

Published on 14 October, 2021
ധീരജവാന് നാടിന്‍റെ വിട
കൊട്ടാരക്കര: ധീരജവാന് നാടിന്‍റെ വിട.കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വൈശാഖിന്റെ സംസ്‌കാരം കൊല്ലം കുടവട്ടൂരിലെ വീട്ടുവളപ്പില്‍ നടന്നു.ഭൗതിക ശരീരം കുടവട്ടൂര്‍ എല്‍.പി സ്‌കൂളിലും വൈശാഖിന്റെ വീട്ടിലും പൊതുദര്‍ശനത്തിനു വച്ചു. സമ്ബൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ  സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.

കൊല്ലം ഓടനാവട്ടം സ്വദേശി എച്ച്‌. വൈശാഖ് കഴിഞ്ഞ ദിവസമാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്. മറ്റ് മൂന്ന് പേര്‍ പഞ്ചാബ് സ്വദേശികളും ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്. പൂഞ്ച് ജില്ലയിലെ സുരന്‍കോട്ടില്‍ ഭീകരവിരുദ്ധ ഓപ്പറേഷന് എത്തിയ സുരക്ഷാ സേനയിലെ അഞ്ച് സൈനികരാണ് ഭീകരവാദികളും ആയുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്.

പന്ത്രണ്ട് വയസ് മുതല്‍ പട്ടാളത്തില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കണമെന്നായിരുന്നു വൈശാഖന്റെ ആഗ്രഹം. പത്തൊന്‍പതാം വയസിലാണ് വൈശാഖ് സൈന്യത്തില്‍ ചേരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക