Image

നോര്‍വേയില്‍ തിരക്കേറിയ മാര്‍കെറ്റില്‍ ആളുകള്‍ക്ക് നേരെ അമ്ബെയ്ത്ത്; 5 പേര്‍ മരിച്ചു, ഒരാള്‍ പിടിയില്‍

Published on 14 October, 2021
നോര്‍വേയില്‍ തിരക്കേറിയ മാര്‍കെറ്റില്‍ ആളുകള്‍ക്ക് നേരെ അമ്ബെയ്ത്ത്; 5 പേര്‍ മരിച്ചു, ഒരാള്‍ പിടിയില്‍
കോങ്സ്ബര്‍ഗ്:  തിരക്കേറിയ മാര്‍കെറ്റില്‍ ആളുകള്‍ക്ക് നേരെയുണ്ടായ അമ്ബെയ്ത്തില്‍ അഞ്ചുപേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വടക്കന്‍ യൂറോപ്യന്‍ രാജ്യമായ നോര്‍വേയില്‍ കോങ്സ്ബര്‍ഗ് പട്ടണത്തിലെ തിരക്കേറിയ സൂപെര്‍ മാര്‍കെറ്റിലായിരുന്നു സംഭവം. അക്രമിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു.

37 കാരനായ ഡാനിഷ് പൗരനെയാണ് പിടികൂടിയത്. നേരത്തെ നോര്‍വീജിയന്‍ പൗരനാണ് ആക്രമണത്തിന് പിന്നിലെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു. മാര്‍കെറ്റില്‍ ഏറ്റവും തിരക്കുണ്ടാകുന്ന വൈകുന്നേരം ആറുമണിക്കായിരുന്നു ആക്രമണം. അക്രമിയുടെ ഉദ്ദേശ്യം വ്യക്തമല്ലെന്നും ഭീകരാക്രമണമാണോയെന്ന് പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

അവധിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും ആക്രമണത്തില്‍ പരിക്കേറ്റു. മൂര്‍ചയേറിയ അമ്ബുകള്‍ ആളുകളുടെ നെഞ്ചില്‍ എയ്ത് കൊള്ളിക്കുകയായിരുന്നു. ഞെട്ടിക്കുന്ന സംഭവമാണെന്നും സമഗ്ര അന്വേഷണം ആരംഭിച്ചുവെന്നും നോര്‍വേ പ്രധാനമന്ത്രി എര്‍ണാ സോള്‍ബെര്‍ഗ് പറഞ്ഞു. ഒരാള്‍ മാത്രമാണ് ആക്രമണത്തിന് പിന്നിലുള്ളതെന്നും പൊലീസ് വ്യക്തമാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക