Image

സരിതാ നായരുമായി യാതൊരു ഇടപാടുമില്ലെന്ന് ആര്യാടന്‍ മുഹമ്മദ്‌

Published on 14 October, 2021
സരിതാ നായരുമായി യാതൊരു ഇടപാടുമില്ലെന്ന് ആര്യാടന്‍ മുഹമ്മദ്‌
കോഴിക്കോട്: സരിതാ നായരുമായി യാതൊരു ഇടപാടുമില്ലെന്ന്   മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. തനിക്കെതിരെ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തില്‍ ആശങ്കയില്ല, സരിതക്ക് താന്‍ ഒരു സഹായവും ചെയ്തുകൊടുത്തിട്ടില്ല. നേരത്തെ അന്വേഷിച്ച്‌ തെളിവുകിട്ടാത്ത കേസാണിതെന്നും ആര്യാടന്‍ പറഞ്ഞു.

ആര്യാടന്‍ മുഹമ്മദ്‌ മന്ത്രിയായിരുന്ന സമയത്ത് സൗരോര്‍ജ പ്ലാന്‍റുകള്‍ക്കായി സൗരോര്‍ജനയം രൂപീകരിക്കാന്‍ സോളാര്‍ കേസ്​ പ്രതി സരിതയില്‍ നിന്ന്​ 40 ലക്ഷം കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ്​ അന്വേഷണത്തിന് മന്ത്രിസഭ ഉത്തരവിട്ടത്. ആര്യാടനടക്കം പല കോണ്‍ഗ്രസ്‌ നേതാക്കളുടെ പേരിലും അന്വേഷണത്തിന് മുന്‍പും ഉത്തരവിട്ടിരുന്നു.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് സോളാര്‍ കേസ് ആരംഭിക്കുന്നത്.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക