Image

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നു

Published on 14 October, 2021
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി കൂറുമാറി പ്രതിഭാഗം ചേര്‍ന്നു.കൂറുമാറിയതിനെ തുടര്‍ന്ന് ഇയാളെ ഇന്നലെ പ്രൊസിക്യൂഷന്‍ ക്രോസ് വിസ്താരം ചെയ്തു.

ദിലീപ് അടക്കം ഒന്‍പത് പ്രതികളുള്ള കേസില്‍ ഇതുവരെ 180 സാക്ഷികളുടെ ക്രോസ് വിസ്താരം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച തുടങ്ങിയ വിസ്താരം ശനിയാഴ്ച വരെ തുടരും.നേരത്തെ ദിലീപിന്റെ ഭാര്യയും 34ാം സാക്ഷിയുമായ നടി കാവ്യ മാധവനും കൂറുമാറിയിരുന്നു.

2017 ഫെബ്രുവരി പതിനേഴിന് തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രാമദ്ധ്യേ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം നടിയെ ആക്രമിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് കേസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക