Image

സാമൂഹ്യസേവന രംഗത്ത് സഭയെ വളര്‍ത്തുമെന്ന് നിയുക്ത കാതോലിക്കാ ബാവ

ജോബിന്‍സ് Published on 14 October, 2021
സാമൂഹ്യസേവന രംഗത്ത് സഭയെ വളര്‍ത്തുമെന്ന് നിയുക്ത കാതോലിക്കാ ബാവ
സാമൂഹ്യസേവന രംഗത്ത് ഏറ്റവുമധികം സേവനങ്ങള്‍ ചെയ്യുന്ന സഭയായി മലങ്കര സഭയെ വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് നിയുക്ത കാതോലിക്കാ ബാവ മാത്യൂസ് മാര്‍ സേവേറിയോസ്. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം തന്റെ  സ്വപ്നം
 പങ്കുവച്ചത്. 

സാമൂഹ്യസേവന ആതുര ശുശ്രൂഷാ രംഗത്ത് ഏറ്റവുമധികം സംഭാവന ചെയ്യാന്‍ മലങ്കര സഭയെ പ്രാപ്തയാക്കുമെന്നും സേവനപദ്ധതികള്‍ വികേന്ദ്രീകരിച്ച് ഒരേ ഇടവകയും അവരുടെ പരിസരത്തുള്ള പാവങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

വീട്, വിദ്യാഭ്യാസം, വിവാഹം, ചികിത്സ, ഭക്ഷണം ഇക്കാര്യങ്ങളില്‍ ബുദ്ധിമുട്ടുന്ന ഏത് മതസ്ഥരേയും സഹായിക്കാന്‍ പള്ളികള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ഭാടമായി പെരുന്നാളുകള്‍ നടത്തുമ്പോഴും ഒരോ വീട്ടിലും ചടങ്ങുകള്‍ നടത്തുമ്പോഴും ഒരു വിഹിതം പാവങ്ങളെ സഹായിക്കാന്‍ മാറ്റിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. 

വര്‍ഷം രണ്ടേകാല്‍ കോടിയോളം രൂപ വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് ചിലവഴിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍തന്നെ നിയുക്ത കാതോലിക്കാ ബാവ നേതൃത്വം നല്‍കുന്നുണ്ട് . ചെറുപ്പക്കാരെ ആകര്‍ഷിക്കുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഒരോ സഭയും അവരുടെ സത്വം കാത്തുസൂക്ഷിക്കാന്‍ പഴയതിലും ഉത്സാഹം കാട്ടുന്ന ഈ സമയത്ത് സഭാ ഐക്യം പ്രായോഗികമല്ലെന്നും പരസ്പരം പഠിക്കാനും സഹകരിക്കാനും ശ്രമിക്കണമെന്നും അദ്ദഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക