Image

എല്ലാറ്റിനും വില കൂടുന്നു, നാണയപ്പെരുപ്പം രൂക്ഷം; ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ? (ജോൺ കുന്തറ)

Published on 14 October, 2021
എല്ലാറ്റിനും വില കൂടുന്നു, നാണയപ്പെരുപ്പം രൂക്ഷം; ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ? (ജോൺ കുന്തറ)
എല്ലാറ്റിനും  വില  കൂടുന്നു. കാരണം  നാണയപ്പെരുപ്പം രൂക്ഷം. കൺസ്യുമർ പ്രൈസ് ഇന്ഡക്സ് പ്രകാരം  ഒരു വർഷം രണ്ടു ശതമാനത്തിനു താഴെ വിലക്കയറ്റം നിന്നാൽ ഭയപ്പെടുവാനില്ല അത് പലപ്പോഴും സ്വാഭാവികം. എന്നാൽ ഇപ്പോൾ അത് 5 ശതമാനത്തിലേറെ എത്തിയിരിക്കുന്നു.

ഗ്യാസ്  വില ഓരോ ദിനവും കൂടുന്നത്  എല്ലാവരുo കാണുന്നുണ്ടാകും ഇന്ധന വില കഴിഞ്ഞ വർഷം ഈ സമയത്തേക്കാൾ 56 ശതമാനം വർദ്ധിച്ചിരിക്കുന്നു.  അതുപോലതന്നെ ഭക്ഷണ സാമഗ്രികൾ, മറ്റു നിത്യോപയോഗ സാധനങ്ങൾ എല്ലാത്തിൻറ്റെയും വില കൂടുന്നു .

വിലക്കയറ്റത്തിന് ഒരു പ്രധാന കാരണം കോവിഡ് കാലത്തെ  സാമ്പത്തിക മാന്ദ്യത തന്നെ . ആ സമയം നിരവധി ഉത്‌പാദന  കേന്ദ്രങ്ങൾ  സ്തംഭനാവസ്ഥയിലെത്തി.
പലരുടെയും ജോലി നഷ്ട്ടപ്പെട്ടു.  എങ്കിലും ഗവൺന്മെൻറ്റ് വാരി വിതറിയ ധനസഹായം ആരെയും പാപ്പരാക്കിയില്ല.  പലരുടെയും സമ്പത്തു വർദ്ധിക്കുകയും ചെയ്തു. വാക്സിൻ  വന്നതോടെ ധൈര്യം തിരിച്ചു വന്നിരിക്കുന്നു.

ഇപ്പോൾ  ജീവിതം സാധാരണ ഗതിയിൽ എത്തുവാൻ തുടങ്ങുന്നു. വ്യാപാര ശാലകൾ തുറക്കപ്പെട്ടിരിക്കുന്നു.  ജനത കൂടുതൽ യാത്രകൾ നടത്തുന്നു. എല്ലാത്തിനും ഡിമാൻഡ് വർദ്ധിച്ചിരിക്കുന്നു. അതിനനുസരണമായി ഉൽപ്പാദന ശേഷി കൂടുന്നുമില്ല. ആവശ്യമാണല്ലോ പലപ്പോഴും വില നിയന്ത്രിക്കുന്നത്?

വില കൂട്ടാതെ നിവർത്തിയില്ലെന്ന്  പെപ്സ്സി പോലുള്ള  ഏതാനും ഭഷ്യ സാധന നിർമ്മാതാക്കൾ സൂചന നൽകിയിരിക്കുന്നു.  അസംസ്‌കൃതപദാര്‍ത്ഥ അപര്യാപ്തത, വിതരണ ചെലവ്‌ കൂടൽ  എന്നിവ കാരണം

വിലക്കയറ്റം, എല്ലാവരെയും ഒരുപോലെ ബാധിക്കുകയില്ല. അമേരിക്കയിൽ ഫെഡറൽ റിസേർവ് എന്ന സ്ഥാപനമാണ് നമ്മുടെ നാണയ വ്യവസ്ഥയെ, ലഭ്യതയെ  നിയന്ത്രിക്കുന്നത്. അവരുടെ ഒരു തന്ത്രം  പണത്തിൻറ്റ പലിശ നിരക്ക് കൂട്ടുകയോ  കുറക്കുകയോ ചെയ്യുക എന്നതാണ് .

ഇപ്പോൾ പലിശനിരക്ക് വളരെ കുറവ് . എന്നാൽ വിലക്കയറ്റം പിടിവിട്ടു പോകുന്ന സാഹചര്യം എത്തിയാൽ  പലിശ നിരക്കു വർദ്ധിപ്പിക്കും. അതേസമയം, ഭരണകൂടം വീണ്ടും   നിരവധി ട്രില്യൻ ഡോളർ  ഉത്തേജനമെന്ന പേരിൽ വാരി ചിലവഴിക്കുന്നതിന് ഒരുങ്ങുന്നു . ഈ പണം നമുക്കില്ലാത്തതെന്ന് ഓർക്കുക. ഒന്നുകിൽ കടം വാങ്ങണം,  അല്ലെങ്കിൽ നോട്ടുകൾ അച്ചടിച്ചിറക്കണം. ഈ രണ്ടു രീതികളും പിനീട് രാജ്യത്തിന് ദൗര്‍ഭാഗ്യമേ നേടിത്തരു.

ഇവിടെ വിജയികളില്ല. എന്നാൽ വിലക്കയറ്റം കൂടുതൽ മോശമായി ബാധിക്കുവാൻ പോകുന്നവരിൽ ഒരു വിഭാഗം, പെൻഷൻ പറ്റി നിശ്ചിത വരുമാനത്തിൽ ജീവിക്കുന്നവരാണ് . രണ്ടാമത് ദാരിദ്ര്യ രേഖക്ക് താഴെ  ജീവിക്കുന്നവർ. ഇവരുടെ എല്ലാം ജീവിത ചെലവ് വർദ്ധിക്കുന്നു എന്നാൽ അതിനു സമാനമായി വരവും കൂടുന്നില്ല. നമുക്കു ചെയ്യുവാൻ പറ്റുന്നത് കഴിയാവുന്നത്ര അരപ്പട്ട മുറുക്കിക്കെട്ടി ജീവിക്കുക.
Join WhatsApp News
The Truth 2021-10-14 12:43:59
There will not be no change to this country as there are some ignorant people in this country.If someone do good job, they dont want them but they want Democracy..The administration have no clue what they are doing.Short supply for everything..The trade policy have no change..There will be huge shortage of goods and prices will soar up.tr
Political Observer 2021-10-14 16:13:32
whose name comes to mind when you hear the phrase “incite insurrection” ? But are we forgetting some others because of our political blindness?. I will give two examples. You be the judge as to who caused more insurrection. President Trump #1 President Trump said the following: "We fight like hell. And if you don't fight like hell, you're not going to have a country anymore" "I know that everyone here will soon be marching over to the Capitol building to peacefully and patriotically make your voices heard” Kamala Harris #2 Kamala Harris (Then vice presidential nominee) said the following: “They’re not gonna stop before Election Day in November, and they’re not gonna stop after Election Day, and they should not.” Most of us know what happened on january 6. The crowd became unruly. But what we are forgetting is that “for every action there is a reaction” the media was successful in making people believe only the “reaction” part. Those of us who trusted the media blindly and easily, concluded that it was all “Trump's fault” Now, look at the riots, deaths, destruction of property that happened in the summer of 2020 following the death of George Floyd. If we tend to believe only what the media wants us to believe, what is the real function of our brain? You can decide who caused more "Insurrection"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക