Image

21 വര്‍ഷം മുമ്പ് രജിസ്റ്റര്‍ചെയ്ത കേസ്; വടക്കാഞ്ചേരിയില്‍ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

Published on 13 October, 2021
21 വര്‍ഷം മുമ്പ് രജിസ്റ്റര്‍ചെയ്ത കേസ്; വടക്കാഞ്ചേരിയില്‍ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍


തിരുവനന്തപുരം: 21 വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉള്‍പ്പെട്ട പിടികിട്ടാപ്പുള്ളിയെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു. മടത്തറ വേങ്കോല ബ്ലോക്ക് നമ്പര്‍ 186 ശ്രീലത ഭവനത്തില്‍ ഗോപാലന്റെ മകന്‍ സജിമോന്‍ ( 44 ) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പാലോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 21 വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്ന് നാടുവിട്ട ഇയാളെ വടക്കാഞ്ചേരിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 2000-ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. വേങ്കോലയില്‍ കടകള്‍ ആക്രമിച്ചതിനാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്. ഒളിവില്‍ പോയ ഇയാള്‍ വിചാരണക്കായി കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. 

നാടുവിട്ടതിനു ശേഷം പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ പല സ്ഥലങ്ങളിലായി താമസിച്ചു. ഇവിടെ നിന്നുതന്നെ വിവാഹം ചെയ്ത് വടക്കാഞ്ചേരിയില്‍ താമസിച്ചു വരികയായിരുന്നു. പാലോട് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി.കെ. മനോജ്, എഎസ്‌ഐ അനില്‍കുമാര്‍, സിപിഒ വിനീത്, ഡാന്‍സാഫ് അംഗങ്ങളായ ജിഎസ്‌ഐ ഷിബു കുമാര്‍, എഎസ്‌ഐ സജു എന്നിവരടങ്ങിയ സംഘമാണ് നിരന്തരമായ നിരീക്ഷണത്തിലൂടെ ഒളിവില്‍ കഴിഞ്ഞ പ്രതിയെ പിടികൂടിയത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക