Image

മന്ത്രിയായിരിക്കെ ആര്യാടന്‍ മുഹമ്മദ് 40 ലക്ഷം രൂപ കൈക്കൂലിവാങ്ങി വാങ്ങിയെന്ന് സരിത

Published on 13 October, 2021
മന്ത്രിയായിരിക്കെ ആര്യാടന്‍ മുഹമ്മദ് 40 ലക്ഷം രൂപ കൈക്കൂലിവാങ്ങി വാങ്ങിയെന്ന് സരിത
തിരുവനന്തപുരം: മുന്‍ വൈദ്യുതി മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. വൈദ്യുതി മന്ത്രിയായിരിക്കെ 40 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്ന സോളര്‍ കേസ് പ്രതി സരിത എസ്.നായരുടെ പരാതിയിലാണ് പ്രാഥമിക അന്വേഷണം നടത്താന്‍ തീരുമാനമായത്.

കൈക്കൂലി വാങ്ങിയെന്ന കാര്യം സോളര്‍ കമ്മിഷന്റെ അന്വേഷണ പരിധിയിലും വന്നിരുന്നു. എന്നാല്‍ പരാതിയില്‍മേല്‍ തുടര്‍നടപടികളൊന്നും ഉണ്ടായില്ലെന്ന് കാണിച്ച് സരിത മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇക്കാര്യം മന്ത്രിസഭ പരിഗണിക്കുകയും പ്രാഥമിക അന്വേഷണത്തിന് അനുമതി നല്‍കുകയുമായിരുന്നു. തുടര്‍നടപടികള്‍ വിജിലന്‍സ് വകുപ്പ് സ്വീകരിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക