Image

ജെയ്‌ഷെ ഭീകരന്‍ ഷാം സോഫിയെ ഏറ്റുമുട്ടലില്‍ വധിച്ചതായി പോലീസ്

Published on 13 October, 2021
ജെയ്‌ഷെ ഭീകരന്‍ ഷാം സോഫിയെ ഏറ്റുമുട്ടലില്‍ വധിച്ചതായി പോലീസ്


ജമ്മു കശ്മീര്‍: ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ മുതിര്‍ന്ന കമാന്‍ഡര്‍ ഷാം സോഫിയെ ഏറ്റുമുട്ടലില്‍ വധിച്ചതായി ജമ്മു കശ്മീര്‍ പോലീസ്.  അവന്തിപോറയിലെ ത്രാല്‍ േേഖലയില്‍ പെടുന്ന തിവാനി മൊഹല്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് കശ്മീര്‍ ഐ.ജി വിജയ് കുമാര്‍ അറിയിച്ചു.

ഇന്നലെ ഷോപിയാനിലെ ഫീരിപോറ, തുല്‍റാന്‍ മേഖലകളില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ അഞ്ച് ലഷ്‌കറെ തോയിബ ഭീകരരെ വധിച്ചിരുന്നു. 

കഴിഞ്ഞ ദിവസം പൂഞ്ചില്‍ ഭീകരരുടെ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യൂ വരിക്കുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക