Image

വിധിയില്‍ നിരാശനായി ഉത്രയുടെ പിതാവ്; പ്രതികരിക്കാതെ കോടതിയില്‍ നിന്ന് മടങ്ങി

Published on 13 October, 2021
വിധിയില്‍ നിരാശനായി ഉത്രയുടെ പിതാവ്; പ്രതികരിക്കാതെ കോടതിയില്‍ നിന്ന് മടങ്ങി


കൊല്ലം: മകളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാത്തതില്‍ നിരാശനാരായി ഉ്രതയുടെ പിതാവ് വിജയസേനനും സഹോദരന്‍ വിഷുവും. പ്രതി സൂരജിന് പരമാവധി ശിക്ഷയായ വധശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നുകുടുംബം. എന്നാല്‍ 17 വര്‍ഷം കഠിന തടവും ഇരട്ട ജീവപര്യന്തവുമാണ് ശിക്ഷയെന്ന് അറിഞ്ഞതോടെ കുടുംബ നിരാശയിലായി.

ശിക്ഷാവിധി പ്രഖ്യാപിച്ച് കഴിഞ്ഞ കോടതി പരിഞ്ഞിട്ടും 20 മിനിറ്റോളം കോടതി മുറിയില്‍ ഇരുന്നശേഷമാണ് പിതാവും സഹോദരനും മടങ്ങിയത്. മാധ്യമങ്ങളോട് ചോദ്യങ്ങളോട് പ്രതികരിക്കാന്‍ പോലും കഴിയാത്ത നിരാശയായിരുന്നു അദ്ദേഹത്തിന്. പിന്നീട് പ്രതികരിക്കാമെന്ന്് പറഞ്ഞ് അദ്ദേഹം പുറത്തേക്ക് പോവുകയായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക