Image

വിധിയില്‍ സംതൃപ്തി; പോലീസിന്റെയും പ്രോസിക്യൂഷന്റെയും കൂട്ടായ വിജയം: എസ്.പി ഹരിശങ്കര്‍

Published on 13 October, 2021
 വിധിയില്‍ സംതൃപ്തി; പോലീസിന്റെയും പ്രോസിക്യൂഷന്റെയും കൂട്ടായ വിജയം: എസ്.പി ഹരിശങ്കര്‍

കൊല്ലം: ഉത്ര വധക്കേസില്‍ കോടതി വിധി തൃപ്തികരമെന്ന് അന്വേഷണ സംഘത്തിന്റെ മേധാവിയായിരുന്ന എസ്.പി ഹരിശങ്കര്‍. എല്ലാ വിധിയിലും പോസിറ്റീവ് വശമുണ്ട്. ശിക്ഷാവിധിയുടെ അളവ് നിശ്ചയിക്കുന്നത് കോടതിയുടെ വിവേചനാധികാരമാണ്. പോലീസിനെയും പ്രോസിക്യൂഷനെയും സംബന്ധിച്ച് വിധി തൃപ്തികരമാണ്. 

പ്രതിക്കെതിരെ നാല് കുറ്റങ്ങളാണ് പോലീസ് കണ്ടെത്തിയത്. ആ നാലു കുറ്റങ്ങളും തെളിയിക്കുന്നതിനുള്ള തെളിവുകളും മുന്നോട്ടുവച്ചിരുന്നു. അത് പ്രോസിക്യുഷന്‍ ഭംഗമായി അവതരിപ്പിച്ചു. മൂന്ന് കുറ്റങ്ങളിലും പരമാവധി ശിക്ഷ ലഭിച്ചു. കൊലപാതകത്തില്‍ വധശിക്ഷയില്ലെങ്കിലും തുല്യമായ ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്. 

അപ്പീലിനെ കുറിച്ച് വിധിപ്പകര്‍പ്പിന്റെ പൂര്‍ണ്ണരൂപം കിട്ടിയ ശേഷമേ പ്രതികരിക്കാന്‍ കഴിയൂ. ഇത് പോലീസിന്റെ മാത്രം വിജയമല്ല. പ്രോസിക്യുഷന്റെയും ഒരുപാട് വകുപ്പുകളുടെ കൂട്ടായ പരിശ്രമമാണ് ഈ കേസിന്റെ വിജയമെന്നും എസ്.പി പറഞ്ഞു. 

Join WhatsApp News
Sudhir Panikkaveetil 2021-10-13 12:51:47
നാണം കെട്ട വിധി. പൊതുജനത്തിന്റെ ടാക്സ് പണം കൊണ്ട് ജീവിക്കുന്ന ന്യായാധിപിന്മാർ അവരുടെ സുഖവും അവരുടെ കുടുംബവും എന്ന സ്വാർത്ഥ ചിന്തയിലാണ്. ഇങ്ങനെ വിധിക്കുന്നവരും കുറ്റം ചെയ്യുന്നവരും കൂടി നശിപ്പിക്കട്ടെ ഭാരതസമൂഹം. സൂരജ് അപ്പീലിന് പോകും ഒരു പക്ഷെ അയാളെ വെറുതെ വിടാനും മതി. ഈ വിധി അടുത്ത കുറ്റം ചെയ്യാൻ കാത്തിരിക്കുന്നവന് പ്രോത്സാഹനം നൽകും. വധശിക്ഷയെ എതിർക്കുന്ന ദൈവത്തിന്റെ സ്വന്തം മക്കൾ പറയുന്നത് ഒരാളുടെ ജീവൻ എടുക്കാൻ ആർക്കും അവകാശമില്ല എന്നാണു.. അവർ എന്തുകൊണ്ടാണ് ഒരാളുടെ ജീവൻ എടുത്തവനെയാണ് കൊല്ലാൻ പറയുന്നത് എന്ന് മനസ്സിലാക്കാത്തതു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക