Image

ഇന്ത്യയില്‍ ഇതുവരെ 3,40,01,743 കോവിഡ് ബാധിതരും 4,51,189 മരണവും

Published on 13 October, 2021
 ഇന്ത്യയില്‍ ഇതുവരെ 3,40,01,743 കോവിഡ് ബാധിതരും 4,51,189 മരണവും



ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,823 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 226 മരണവും റിപ്പോര്‍ട്ട് ചെയ്തു. 22,844 പേര്‍ രോഗമുക്തരായി. ഇതുവരെ 3,40,01,743 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,33,42,901 പേര്‍ രോഗമുക്തരായി. 2,07,653 സജീവ രോഗികളുമുണ്ട്. 4,51,189 പേര്‍ ഇതിനകം മരണമടഞ്ഞു. 

പ്രതിദിന രോഗികളില്‍ 7,823 പേരും റിപ്പോര്‍ട്ട് ചെയ്ത മരണത്തില്‍ 106 എണ്ണവും കേരളത്തിലാണ്. 

ഇന്നലെ 50,63,845 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ഇതുവരെ 96,43,79,212 ഡോസ് വാക്‌സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

ഇതുവരെ 58,63,63,442 കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 13,25,399 ടെസ്റ്റുകള്‍ നടത്തിയതായി ഐ.സി.എം.ആര്‍ അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക