Image

ഡോ. ദേവി നമ്പ്യാപറമ്പിലും ജുമാനി വില്യംസും തമ്മിലുള്ള ഇലക്ഷന്‍ ഡിബേറ്റ് ഒക്‌റ്റോബര്‍ 19-നു

Published on 12 October, 2021
ഡോ. ദേവി നമ്പ്യാപറമ്പിലും ജുമാനി വില്യംസും തമ്മിലുള്ള ഇലക്ഷന്‍ ഡിബേറ്റ് ഒക്‌റ്റോബര്‍ 19-നു


ന്യു യോര്‍ക്ക്: സിറ്റി പബ്ലിക്ക് അഡ്വക്കറ്റായി മല്‍സരിക്കുന്ന ഡോ. ദേവി നമ്പ്യാപറമ്പിലും എതിരാളിയും നിലവിലുള്ള പബ്ലിക്ക് അഡ്വക്കറ്റുമായ ജുമാനി വില്യംസും തമ്മിലുള്ള ഇലക്ഷന്‍ ഡിബേറ്റ് ഒക്‌റ്റോബര്‍ 19-നു (അടുത്ത ചൊവ്വ) വൈകിട്ട് 7 മുതല്‍ 8 വരെ സമ്പ്രെക്ഷണം ചെയ്യും.

ഇരുവരും തമ്മില്‍ ഒരു ഡിബേറ്റാണുള്ളത്. മേയര്‍ സ്ഥാനാര്‍ഥികള്‍ തമ്മില്‍ രണ്ടു ഡിബേറ്റുണ്ട്. മറ്റു സ്ഥാനങ്ങളിലേക്കൊന്നും ഡിബേറ്റ് ഇല്ല.

400-ല്‍ പരം പേരില്‍ നിനായി ഒന്നര ലക്ഷത്തിലേറെ തുക സമാഹരിക്കാനായതു കൊണ്ടാണു ഡോ. ദേവിക്കു ഡിബേറ്റിനു അര്‍ഹത ലഭിക്കുന്നത്. സാധാരണ മേയര്‍ ഒഴിച്ചുള്ള തസ്തികകള്‍ക്ക് ഡിബേറ്റ് ഉണ്ടാവാറില്ല. ആളുകള്‍ പാര്‍ട്ടി അടിസ്ഥാനത്തില്‍ വോട്ട് ചെയ്യും. ഡിബേറ്റ് ഉണ്ടാവുമ്പോള്‍ സ്ഥാനാര്‍ഥിയുടെ മികവ് നോക്കി വോട്ട് ചെയ്യാന്‍ സാഹചര്യമൊരുങ്ങും.



എന്തായാലും ഡിബേറ്റിനു അവസരം കിട്ടിയത് വലിയ നേട്ടമായി കരുതുന്നു. മികച്ച മാധ്യമ പ്രവര്‍ത്തകയും ഡോക്ടറുമായ ദേവിയുടെ വാക്ചാതുരി ഡിബേറ്റില്‍ മുതല്ക്കൂട്ടാകും

അതേ സമയം, ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ജുമാനി വില്യംസ് ഗവര്‍ണറായി മല്‍സരിക്കാന്‍ താല്പര്യമുണ്ടെന്നും സൂചിപ്പിച്ചിട്ടുണ്ട്. തെരെഞ്ഞെടുപ്പ് അടുത്ത വര്‍ഷമാണ്.

ജുമാനി വില്യംസ് മൂന്നു ലക്ഷത്തോളം ഡോളര്‍ സമാഹരിക്കുകയും ഒരു മില്യനോളം ഡോളര്‍ പബ്ലിക്ക് ഫണ്ടില്‍ നിന്നു നേടുകയും ചെയ്തിരുന്നു.

കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ ബാനറില്‍ മൂന്നാമതൊരു സ്ഥാനാര്‍ഥി ഉണ്ടായിരുന്നെങ്കിലും ഡിബേറ്റിനു അര്‍ഹത നേടിയില്ല. ആദ്യഘട്ടത്തില്‍ ഡോ. ദേവിയേക്കാള്‍   തുക സമാഹരിച്ചിരുന്നു.

ഡിബേറ്റ് ലൈവ് സ്റ്റ്രീം  താഴെപ്പറയുന്ന വെബ്‌സൈറ്റുകളില്‍ കാണാം:

 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക