Image

ന്യു ജേഴ്‌സി ഗവർണർ മർഫിയുടെ ഇലക്ഷൻ ഫണ്ട് സമാഹരണത്തിൽ ഇന്ത്യാക്കാർ

Published on 12 October, 2021
ന്യു ജേഴ്‌സി ഗവർണർ മർഫിയുടെ ഇലക്ഷൻ ഫണ്ട് സമാഹരണത്തിൽ ഇന്ത്യാക്കാർ
നു ജേഴ്‌സി: ഗവർണർ  ഫിൽ മർഫിയുടെ റീഇലെക്ഷൻ  പ്രചാരണ ഫണ്ട് ശേഖരണം  വിജയകരമായി.  അറ്റോർണി കെവിൻ ജോർജ് ,  അറ്റോർണി ഗാരി പാസ്റിച്ച, സാം മടാലി എന്നിവർ നേതൃത്വം നൽകി.    
ചടങ്ങിൽ  ഒരു ലക്ഷം ഡോളറോളം സമാഹരിച്ചു. 

ഫണ്ട് ശേഖരണ പരിപാടിയിൽ ഗവർണർ ഫിൽ മർഫിയും, പത്നി ടാമി മർഫിയും  ട്രൈസ്റ്റേറ്റ് മേഖലയിലെ വ്യവസായ പ്രമുഖരും  പങ്കെടുത്തു.

മർഫിയുടെ തെരെഞ്ഞെടുപ്പ് ഫണ്ട് ശേഖരണം ഏകദേശം മൂന്ന് മില്യൺ ഡോളർ കവിഞ്ഞു.  ദ്ദേഹത്തിന്റെ ഫണ്ട് ശേഖരണ പരിപാടിയുടെ ഭാഗമാകാനും ഒരു ലക്ഷം ഡോളറോളം ശേഖരിക്കാനും കഴിഞ്ഞത് വലിയ നേട്ടമായി കാണുന്നുവെന്ന് കെവിൻ ജോർജ്ജ് പറഞ്ഞു.

കെവിൻ ജോർജ്ജ് ന്യൂ ജേഴ്‌സിയിലും ന്യൂയോർക്കിലുമായി പ്രാക്ടീസ് ചെയ്യുന്ന മലയാളി അഭിഭാഷകനാണ്. ഗാരി പാസ്റിച്ചയുടെ  കൂടെയാണ് അദ്ദേഹം അഭിഭാഷകനായി പ്രവർത്തിക്കുന്നത്.  

ന്യു ജേഴ്‌സി ഗവർണർ മർഫിയുടെ ഇലക്ഷൻ ഫണ്ട് സമാഹരണത്തിൽ ഇന്ത്യാക്കാർ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക