Image

കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ ഡോക്ടര്‍ സ്വന്തം വിമാനം തകര്‍ന്ന് മരിച്ചു

Published on 12 October, 2021
കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ ഡോക്ടര്‍ സ്വന്തം വിമാനം തകര്‍ന്ന് മരിച്ചു
കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ ഡോക്ടര്‍ സ്വന്തം വിമാനം തകര്‍ന്ന് മരിച്ചു. സാന്‍ഡിയേഗോക്കടുത്ത് സാന്റീ നഗരത്തിലാനു രണ്ട് എഞ്ചിനുള്ള സെസ്‌ന വിമാനം തകര്‍ന്നു വീണത്. വിമാനംയു.പി.എസ്. ട്രക്കില്‍ ചെന്നിടിച്ച് ട്രക്കിലുണ്ടായിരുന്ന ഡ്രൈവറും കൊല്ലപ്പെട്ടു. സമീപത്തെ ഒരു വീടും തകര്‍ന്നു.

അരിസോണയിലെ യൂമ റീജിയണല്‍ മെഡിക്കല്‍ സെന്ററില്‍ കാര്‍ഡിയോളജിസ്റ്റായ ഡോ. സുഗത ദാസ് ആണു കൊല്ലപ്പെട്ടത്. സാന്‍ഡിയേഗോയിലെ വീട്ടില്‍ നിന്നു പതിവായി ഹോസ്പിറ്റലിലേക്കും തിരിച്ചുംവിമാനം പറത്തി ആയിരുന്നു പോയിരുന്നത്.

മികച്ച കാര്‍ഡിയോളജിസ്റ്റായിരുന്ന ഡോ. ദാസിന്റെ അന്ത്യം തങ്ങളെ വേദനിപ്പിക്കുന്നതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഭരത് മാഗു പറഞ്ഞു.

ഡോ. ദാസിനു ഭാര്യയും രണ്ടു പുത്രന്മാരുമുണ്ട്.

ഹോസ്പിറ്റലില്‍ നിന്നു മദങ്ങുമ്പോള്‍ സന്‍ഡിയേഗോയിലെ മോണ്ട്‌ഗോമറി ഗിബ്‌സ് എക്‌സിക്യൂട്ടിവ് എയര്‍പോര്‍ട്ടിനു അര മൈല്‍ അകലെ വച്ച് വിമാനം തീരെ താഴ്ന്നാണു പറക്കുന്നതെന്നും ഉടന്‍ 5000 അടി ഉയരത്തിലേക്കു പോകാനും എയര്‍ ട്രാഫിക് കണ്ട്രോളര്‍ നിര്‍ദേശം നല്കി. എന്നാല്‍ പിന്നെയും വിമാനം താഴേക്കു പോകുകയായിരുന്നു.

വിമാനത്തിനു എന്താണു സംഭവിച്ചതെന്നു വ്യക്തമല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക