Image

ഏഷ്യാനെറ്റില്‍ ഗെയിം ഷോ ' വാല്‍ക്കണ്ണാടി'

Published on 12 October, 2021
ഏഷ്യാനെറ്റില്‍ ഗെയിം ഷോ ' വാല്‍ക്കണ്ണാടി'
ജനപ്രിയതാരങ്ങള്‍ അവരുടെ വിശേഷങ്ങളും രസകരമായ ഗെയിമുകളുമായി എത്തുന്ന മാറ്റിനി ഷോ ' വാല്‍ക്കണ്ണാടി ' ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.

വിവിധവിഷയങ്ങളില്‍ താരങ്ങളുടെ അഭിപ്രായങ്ങളും സിനിമ സംബന്ധിയായ ചോദ്യോത്തരപരിപാടി , വിവിധ രസകരമായ ഗെയിമുകള്‍ , വിവിധ കലാപരിപാടികള്‍ നിറഞ്ഞ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള  ' വാല്‍ക്കണ്ണാടി ' പ്രേക്ഷകര്‍ക്ക് ഒരു പുത്തന്‍ അനുഭവമായിരിക്കും.  ബിഗ് ബോസ് / ബഡായ് ബംഗ്ലാവ്  ഫെയിം ആര്യയാണ്  അവതാരകയായി എത്തുന്നു .

' വാല്‍ക്കണ്ണാടി '  ഏഷ്യാനെറ്റില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ഒക്ടോബര് 18 മുതല്‍ ഉച്ചക്ക് 1 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു .


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക