Image

കനത്ത മഴ ; കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പ്

Published on 12 October, 2021
കനത്ത മഴ ; കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പ്
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേരളം,കര്‍ണാടക,തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ജല കമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. മൂന്ന് സംസ്ഥാനങ്ങളിലായി കിടക്കുന്ന ആറ് നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്ക സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്.

കേരളത്തിലെ പല പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ അതി തീവ്ര മഴയാണ് ലഭിച്ചിരിക്കുന്നത്.

കേരളം,ആന്‍ഡമാന്‍,കര്‍ണടക,തമിഴ്‌നാട്,പുതുച്ചേരി എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ തീവ്രമോ അതി തീവ്രമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറി‌യിപ്പ്. അറബിക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം അടുത്ത മൂന്ന് ദിവസം കനത്ത മഴ‌യ്ക്കും കാറ്റിനും കാരണമാകുമെന്നാണ് വിലയിരുത്തല്‍.

കേരളത്തില്‍ ഇത്തിക്കരയാറിലാണ് രൂക്ഷമായ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളത്. 2018 ഓഗസ്റ്റ് 16ന് രേഖപ്പെടുത്തിയതിലും മുകളിലാണ് നദിയുടെ ഒഴുക്ക്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക