Image

താരസംഘടനാ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം ; നടനെ നടി കടിച്ചതായി പരാതി

ജോബിന്‍സ് Published on 12 October, 2021
താരസംഘടനാ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം ; നടനെ നടി കടിച്ചതായി പരാതി
തെലുങ്ക് താരസംഘടനയായ മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷനിലെ(MAA) തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷമെന്ന് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ നടി നടനെ കടിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇന്നലെ തെരഞ്ഞെടുപ്പിനിടെയായിരുന്നു സംഘര്‍ഷം. 

നടന്‍ ശിവബാലാജിയ നടി ഹേമ കടിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഇരുവരും എതിര്‍ പാനലുകളിലെ സ്ഥാനാര്‍ത്ഥിമാരായാരുന്നു നടി ഹേമ പ്രകാശ് രാജിന്റെ പാനലില്‍ നിന്നും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കും നടന്‍ ശിവ ബാലാജി മത്സരിച്ച് വിഷ്ണു മാഞ്ചിന്റെ പാനലിലായിരുന്നു.

നടന്‍ ശിവ ബാലാജിയുടെ ഇടതു കയ്യിലാണ് കടിയേറ്റത്. ഒരാളെ താന്‍ അക്രമത്തില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ശിവ ബാലാജി തന്നെ തടഞ്ഞുവെന്നും അപ്പോളാണ് കടിച്ചതെന്നും ഹേമ പിന്നീട് പ്രതികരിച്ചു. വിഷ്ണു മാഞ്ചു നേതൃത്വം നല്‍കിയ പാനലാണ് വിജയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക