Image

നിദ്രയ്ക്ക് മുന്‍പ്(കവിത : ഫൈറൂസ റാളിയ)

ഫൈറൂസ റാളിയ Published on 12 October, 2021
നിദ്രയ്ക്ക് മുന്‍പ്(കവിത : ഫൈറൂസ റാളിയ)
അവസാന
അക്ഷരം
അടര്‍ന്നു
വീഴും മുമ്പ്,
ഞാന്‍ മടക്കയാത്ര തുടങ്ങും.

ഇന്നലകളിലെ
ഓരോ വാക്കിലും
ഞാനുണ്ടെന്ന
വിശ്വാസത്തിന്റെ
ആശ്വാസത്തില്‍ 

പറയാതെ
നീ മനസ്സില്‍
സൂക്ഷിച്ച
സ്‌നേഹത്തിന്റെ
സ്ഫടികം ഞാന്‍ കരുതലോടെ
കാത്തുവച്ചു.

ചേര്‍ന്നിരുന്നുള്ള
നിന്റെ
കുസൃതികള്‍
ശരിക്കും ഞാനാസ്വദിച്ചു.

അറിയാതെ
വാങ്ങിത്തന്ന ഓരോ
സമ്മാനങ്ങളിലും
സ്‌നേഹ സാഗരം
ഞാന്‍ കണ്ടറിഞ്ഞു
നീ എനിക്കെല്ലാമെല്ലാമായിരുന്നു.

ഇനിയും നിനക്കെന്നെ
കാണാന്‍ തോന്നിയേക്കാം
കണ്ണുകളില്‍ നോക്കി
പ്രണയം പറയാന്‍ മോഹമുണര്‍ന്നേക്കാം
ഇറുകെപ്പുണര്‍ന്നൊരു
ചുടുചുംബനത്തിനായ്
ചിത്തം വെമ്പിയേക്കാം
ഇനിയും
നീയെന്നെക്കാണാന്‍
കൊതിച്ചേക്കാം...

പ്രിയേ....
അപ്പോഴേക്കും
എന്റെ യാത്ര അവസാനിച്ചേക്കും.

Join WhatsApp News
Shabu 2021-10-13 00:33:29
മനോഹരം .... നിൻ വരികളെ ഇത്രമേൽ മനോഹരമാക്കുന്ന നിൻ ചിന്തകൾ ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക