Image

മാവോയിസ്റ്റ് ബന്ധം: കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്

Published on 12 October, 2021
 മാവോയിസ്റ്റ് ബന്ധം: കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്


നിലമ്പൂര്‍: മാവോയിസ്റ്റ ബന്ധം സംശയിക്കുന്ന കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ 20 കേന്ദ്രങ്ങളിലാണ് എന്‍.ഐ.എ റെയ്ഡ് നടക്കുന്നത്. സെപ്തംബര്‍ 16 മാവോയിസ്റ്റ് രൂപീകരണ ദിനാഘോഷത്തിന്റെ ഭാഗമായി 2016 സെപ്തംബര്‍ 23 മുതല്‍ 30 വരെ നിലമ്പൂര്‍ വനത്തില്‍ പരിശീലന ക്യാംപും ആയുധ പരിശീലനവും പതാക ഉയര്‍ത്തലും നടത്തിയെന്നും അരതിനുള്ള  ഗൂഢാലോചന നടന്നുവെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശോധന. മലപപുറം എടക്കരയില്‍ ചേര്‍ന്ന മാവോയിസ്റ്റ് യോഗത്തിലാണ് ഈ ഗൂഢാലോചനയെന്നും എന്‍.ഐ.എ തിരിച്ചറിഞ്ഞു. 

തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ നക്‌സല്‍ അനുഭാവികളായ മൂന്നു പേരുടെ വീടുകളിലും ശിവഗംഗയില്‍ ഒരാളുടെ വീട്ടിലുമാണ് പുലര്‍ച്ചെ മുതല്‍ പരിശോധന നടന്നത്. കേരളത്തില്‍ നിന്നുള്ള എന്‍.ഐ.എ സംഘമാണ് ഇവിടെ റെയ്ഡ് നടത്തിയത്. 

നിലമ്പൂര്‍ ക്യാംപുമായി ബന്ധപ്പെട്ട് 19 പേര്‍ക്കെതിരെയാണ് 
 എന്‍.ഐ.എ കേസ് രജിസ്്റ്റര്‍ ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള നക്‌സല്‍ നേതാവ് രാമനാഥപുരം സ്വദേശി കാളിദാസ്, കോയമ്പത്തുര്‍ സ്വദേശി ഡാനിഷ് എന്ന കൃഷ്ണ, തേനി സ്വദേശി വേല്‍മുരുകന്‍, കോയമ്പത്തൂര്‍ സ്വദേശി സന്തോഷ് കുമാര്‍, മണിവാസകം, കുപ്പുരാജ്, അജിത, കാര്‍ത്തിക്, രണ്ട് കര്‍ണാടക സ്വദേശികള്‍, കേരളത്തില്‍ നിന്നുള്ള ഒമ്പത് പേര്‍ എന്നിവരാണ് പ്രതികള്‍. 

നിലമ്പൂര്‍ ക്യാംപുമായി ബന്ധപ്പെട്ട്  കേരള എ.ടി.എസ് സംഘം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക