Image

വ്യാജ തോക്കുകളും ലൈസന്‍സും നല്‍കുന്ന റാക്കറ്റ് സജീവം ; ഡല്‍ഹിയടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ സി.ബി.ഐ റെയ്ഡ്

Published on 12 October, 2021
 വ്യാജ തോക്കുകളും ലൈസന്‍സും നല്‍കുന്ന റാക്കറ്റ് സജീവം  ; ഡല്‍ഹിയടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ സി.ബി.ഐ റെയ്ഡ്
ശ്രീനഗര്‍: രാജ്യത്ത് വ്യാജ തോക്കുകളും ലൈസന്‍സുകളും വിതരണം ചെയ്യുന്ന റാക്കറ്റുകള്‍ക്കെതിരായ അന്വേഷണം ഊര്‍ജ്ജിതമാക്കി സിബിഐ. ഇതിന്റെ ഭാഗമായി പല സംസ്ഥാനങ്ങളിലും സിബിഐയുടെ നേതൃത്വത്തില്‍ റെയ്‌ഡ്‌   പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ജൂലൈ മാസം 40 ഇടങ്ങളില്‍ ഒരേ സമയം റെയ്ഡ് നടത്തിയതിന്റെ തുടര്‍ച്ചയായാണ് സി.ബി.ഐ രണ്ടാമതും ഇന്ന് ജമ്മുകശ്മീരിലെത്തിയത്. മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും കോണ്‍ഗ്രസ്സ്-നാഷണല്‍ കോണ്‍ഫറന്‍സ് ഭരണകാലത്ത് സര്‍ക്കാര്‍ ഉപദേശകനായ ബഷീര്‍ അഹമ്മദ് ഖാന്റെ വീട്ടിലാണ് ഇന്ന് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. 

ശ്രീനഗര്‍, ഉധംപൂര്‍, രജൗരി, അനന്തനാഗ്,ബാരാമുള്ള മേഖലയില്‍ നടത്തിയ റെയ്ഡില്‍ ഷഹീദ് ഇഖ്ബാല്‍ ചൗധരിയുടെ വീട് റെയ്ഡ് ചെയ്ത് നിരവധി രേഖകള്‍ കണ്ടെത്തിയിരുന്നു. മുന്‍ ഗോത്രക്ഷേമ വിഭാഗം സെക്രട്ടറിയായി പ്രവര്‍ത്തിക്കവേ ആയിരക്കണക്കിന് വ്യാജ തോക്ക് ലൈസന്‍സ് പലര്‍ക്കായി ചൗധരി നല്‍കിയെന്നും കണ്ടെത്തിയിരുന്നു.

2012 വരെ രണ്ടുലക്ഷത്തോളം വ്യാജ തോക്കുകളും ലൈസന്‍സുകളുമാണ് ജമ്മുകശ്മീര്‍ കേന്ദ്രീകരിച്ച സംഘം രാജ്യത്തെ വിവിധ ഭാഗത്തുള്ളവര്‍ക്ക് നല്‍കിയതെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക