Image

വ്യാജ തോക്ക് ലൈസന്‍സ്; മൂന്ന് സംസ്ഥാനങ്ങളില്‍ സി.ബി.ഐ റെയ്ഡ്

Published on 12 October, 2021
 വ്യാജ തോക്ക് ലൈസന്‍സ്; മൂന്ന് സംസ്ഥാനങ്ങളില്‍ സി.ബി.ഐ റെയ്ഡ്

ന്യുഡല്‍ഹി: വ്യാജ തോക്ക് ലൈസന്‍സുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ റെയ്ഡ്. ഡല്‍ഹി, ജമ്മു കശ്മീര്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ 14 കേന്ദ്രങ്ങളിലാണ് പരിശോധന. ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ മുന്‍ ഉപദേശകനായ മുന്‍ ഐ.എ.എസ് ഓഫീസര്‍ ബഷീര്‍ അഹമ്മദ് ഖാന്റെ വസതിയില്‍ അടക്കം പരിശോധന നടന്നു. 

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ ഉപദേശകനായി നിയമിതനായ ബഷീര്‍ അഹമ്മദ് ഖാനെ ആരോപണത്തെ തുടര്‍ന്ന് ചുമതലകളില്‍ നിന്ന് നീക്കിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക