Image

ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കെ പാചക വാതക ടാങ്കറിന്റെ കാബിനുള്ളില്‍ തീ പിടിച്ചു

Published on 12 October, 2021
ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കെ പാചക വാതക ടാങ്കറിന്റെ കാബിനുള്ളില്‍ തീ പിടിച്ചു
ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കെ പാചക വാതക ടാങ്കറിന്റെ കാബിനുള്ളില്‍ തീ പിടിച്ചു . ടാങ്കര്‍ ജീവനക്കാരുടെയും പ്രദേശവാസികളുടെയും സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി . പ്രദേശത്തെ ചാറ്റല്‍ മഴയും അപകട തീവ്രത കുറയാന്‍ കാരണമായി.

ഇന്നലെ രാത്രി 11നാണു നാടിനെ മുഴുവന്‍ നടുക്കിയ അപകടം ഉണ്ടായത്. കഞ്ചിക്കോട്ടെ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ബോട്ട്‌ലിങ് പ്ലാന്റില്‍ ലോഡ് ഇറക്കിയ ശേഷം ബെംഗളൂരുവിലേക്കു പോയ ടാങ്കറിലാണ് കഞ്ചിക്കോട് കുരുങ്ങുത്തോടു പാലത്തിനു സമീപം തീപിടിച്ചത്

കാബിനിന്റെ മുന്‍വശത്തു പുകയും തീയും ഉയരുന്നതു കണ്ടു ജീവനക്കാര്‍ ഇറങ്ങിയോടി. ടാങ്കറിന്റെ അടിത്തട്ട് പൂര്‍ണമായും കാബിനും ടയറുകളും ഭാഗികമായും കത്തിനശിച്ചു. ലോഡ് ഇറക്കിയതാണെങ്കിലും ടാങ്കറില്‍ ശേഷിക്കുന്ന പാചകവാതകം വലിയ പൊട്ടിത്തെറിക്കു സാധ്യതയുള്ളതാണെന്നും വാഹന ജീവനക്കാര്‍ പറഞ്ഞു.

ടാങ്കറിലേക്കു തീ പടര്‍ന്നിരുന്നെങ്കില്‍ പൊട്ടിത്തെറിച്ചു വലിയ ദുരന്തത്തിനു വഴിയൊരുങ്ങുമായിരുന്നെന്ന് അഗ്‌നിരക്ഷാസേനാംഗങ്ങളും പറഞ്ഞു. എന്‍ജിനിലെ  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക